തിരുവോണം ബമ്പറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി, ടിക്കറ്റിന്റെ ഫോട്ടോയുണ്ടെന്ന് വാദം, എത്തിയത് പാലക്കാട് എസ്പി ഓഫീസിൽ

Published : Oct 07, 2026, 04:08 PM ISTUpdated : Oct 07, 2026, 04:57 PM IST
onam bumper tamilnadu

Synopsis

യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.

പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി. പാലക്കാട് എസ്പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്. യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. റ്റിഎൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് ലഭിച്ച വിവരം. ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് പണം കൈപ്പറ്റുകയും ചെയ്തതായി സ്ഥിരീകരണമുണ്ട്. അതിനിടിയിലാണ് ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ സാദിഖ് എന്നയാളാണ് പാലക്കാട് എസ് പി ഓഫീസിനെ സമീപിച്ചിരിക്കുന്നത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുത്തെന്നും താനാണ് ശരിക്കുള്ള ഭാഗ്യശാലി എന്നുമാണ് ഇയാളുടെ അവകാശവാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം; നിലംപതിച്ചത് നാലുനില കെട്ടിടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം; തകർന്നത് 81 സൈനിക വിമാനങ്ങൾ, നഷ്ടം 330 കോടി ഡോളർ