ദില്ലിയില്‍ ഇന്നും നാടകീയ നീക്കങ്ങള്‍; പ്രതിഷേധ മാര്‍ച്ചിന് ഇന്ത്യാസഖ്യം, എംപിമാര്‍ ജന്തര്‍മന്തറിലേക്ക്, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് രാഹുല്‍

Published : Oct 07, 2026, 04:04 PM ISTUpdated : Oct 07, 2026, 04:12 PM IST
INDIA Alliance protest

Synopsis

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് ഇന്ത്യാസഖ്യം ദില്ലിയിൽ പ്രതിഷേധം കടുപ്പിക്കുന്നു. ജന്തര്‍മന്തറിലേക്ക് മാർച്ച് നടത്താനാണ് ഇന്ത്യാസഖ്യത്തിന്‍റെ നീക്കം. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുക്കും.

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാസഖ്യം. മിന്നൽ സമരങ്ങളിലൂടെ പൊലീസിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ച് സമ്മർദ്ദം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ജന്തര്‍മന്തറിലേക്ക് മാർച്ച് നടത്താന്‍ ഒരുങ്ങുകളാണ് ഇന്ത്യാസഖ്യം. മല്ലികാർജുൻ ഖർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിച്ചു. നേതാക്കൾ കയറിയ ബസുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി. നിലവില്‍ നേതാക്കൾ ജന്തർ മന്തറിലേക്കുള്ള യാത്രയിലാണ്. രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കൊപ്പം ബസിലുണ്ട്. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലേന്നാണ് നേതാക്കളുടെ പ്രതികരണം.

ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് രാഹുല്‍

ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുല്‍, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് വിമര്‍ശിച്ചു. തിനിക്കെതിരായ ഓരോ എഫ്ഐആറും ഒരോ മെഡലായിട്ടാണ് കാണുന്നതെന്നും നൂറ് മെഡളാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, എംപിമാര്‍ കയറിയ ബസ് ആര്‍എഎഫ് തടഞ്ഞു. ആര്‍എഎഫ് വാഹനം എംപിമാരുടെ ബസിന് കുറുകെയിടുകയായിരുന്നു. പ്രതിഷേധം തടയാന്‍ ദില്ലി ജന്‍പഥില്‍ അസാധാരണ പൊലീസ് വിന്യാസമാണ് ഒരുങ്ങിയിരിക്കുന്നത്. സാദര്‍രത്ന ഹോട്ടലില്‍ മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ജന്തര്‍മന്തറിലേക്ക് പോകുന്ന വഴിയടച്ചു.

അതേസമയം, ഇന്നലെ ആകാശവാണി ഭവനിൽ നടത്തിയ മിന്നൽ സമരത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ദില്ലി പൊലീസ് കേസെടുത്തു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെതിരെ ആകാശവാണി ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്. എംപിമാർ അടക്കം 12 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമ ബംഗാളിൻ്റെ പേര് മാറ്റാൻ ബിജെപി; ബില്ല് വരുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ
കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്, 9 പേർ അറസ്റ്റിൽ