തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നല്‍കും; ലഭിക്കുന്നത് 200 കോടി

By Web TeamFirst Published Aug 27, 2018, 8:50 AM IST
Highlights

ഏകദേശം 200 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുക. ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് തുക നല്‍കാനാണ് തീരുമാനമെന്നന് തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാര്‍ പറഞ്ഞു.
 

തിരുവനന്തപുരം: പ്രളയദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍. തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഏകദേശം 200 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുക. ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് തുക നല്‍കാനാണ് തീരുമാനമെന്നന് തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍. രാജ്കുമാര്‍ പറഞ്ഞു.

നേരത്തെയും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്ത് വന്നിരുന്നു. അറിയും അവശ്യമരുന്നുകളും വസ്ത്രങ്ങളുമടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചിരുന്നു. രണ്ട് ലോഡ് അവശ്യ വസ്തുക്കളാണ് എത്തിച്ചത്. കേരളത്തെ സഹായിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും കൂടുതല്‍ പേര്‍ രംഗത്തുവരുന്നുണ്ട്. 

click me!