കളക്ട്രേറ്റ് വളപ്പിലെ കൂട്ട ആത്മഹത്യ; പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമം

By Web DeskFirst Published Oct 27, 2017, 7:56 PM IST
Highlights

ചെന്നൈ: തിരുനൽവേലി കളക്ളറേറ്റിൽ തീകൊളുത്തി കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ബന്ധുക്കൾ.  ആത്മഹത്യ ചെയ്ത ഇശക്കിമുത്തു  ബ്ലെയ്ഡ് മാഫിയക്കാരനാണെന്നും  സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്നുമുള്ള പൊലീസിൻറെ വാദം കള്ളമാണെന്ന്  സഹോദരൻ ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കള്ളക്കേസുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഗോപി ആരോപിച്ചു.

പലിശക്കാർക്കെതിരെ കളക്ടറേറ്റിൽ പരാതി നൽകിയ ശേഷമാണ് കാശിധർമ്മം സ്വദേശിയായ ഇശക്കിമുത്തുവും കുടുംബവും തീ കൊളുത്തി ആത്മഹത്യ ചെയ്തത്. തമിഴ്നാടിനെ പിടിച്ച കുലുക്കിയ ഈ സംഭവത്തില്‍ പൊലീസിൻറെ നിഗമനമാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഇശക്കിമുത്തുവവും ഭാര്യയും ബ്ലെയ്ഡ് കാരായിരുന്നുവെന്നും ഇവ‍ക്ക് സ്വത്തുസമ്പാദിച്ചിട്ടുണ്ടെന്നും  തിരുനൽവേലി എസ്പി പറയുന്നു.

പക്ഷെ പ്രതികളെ സഹായിക്കാനും പൊലീസിൻറെ ഭാഗത്തെ വീഴ്ച മറക്കാനുാമാണ് ശ്രമം നടക്കുന്നതെന്ന് ഇശക്കിമുത്തുവിൻറെ സഹാരൻ പറഞ്ഞു. സ്വന്തം അധ്വാനത്തിലൂടെ ഇശക്കിയുണ്ടാക്കിയ സ്വത്തുകള്‍ക്ക് രേഖയുണ്ടെന്ന് കുടുംബ പറയുന്നു.

സഹോരന് മണ്ണെണ്ണ വാങ്ങി നൽകിയത് താണെന്ന് വരുത്തി തീർത്ത് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ഗോപി ആരോപിക്കുന്നുണ്ട്. പ്രതിയായ മുത്തുലക്ഷമിയിൽ നിന്നും ഇശക്കിമുത്തു ഒന്ന ലക്ഷംരൂപ കടംവാങ്ങിയ ശേഷം രണ്ടുലക്ഷത്തി മുപ്പതിനായും രൂപ തിരിച്ചടിച്ചതായി കുടുംബം പറയുന്നു. വീണ്ടും രണ്ടു ലക്ഷം കൂടി പലിശക്കാർ ചോദിച്ചപ്പോള്‍  ഇശക്കിമുത്തു പൊലീസിനെ സമീപിച്ചു. പക്ഷെ പലിക്കാർക്കുവേണ്ടി പൊലീസ് ഇശക്കിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.

click me!