2024 ഏപ്രിലിൽ യുഎഇയിൽ പെയ്ത റെക്കോർഡ് മഴയ്ക്ക് കാരണം സമുദ്രോപരിതലത്തിലെ വർധിച്ച ചൂടാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ ചൂട് അന്തരീക്ഷത്തിലെ ഈർപ്പം കൂട്ടുകയും ഒരു വർഷത്തെ മഴ ഒറ്റ ദിവസം കൊണ്ട് പെയ്യാൻ കാരണമാകുകയും ചെയ്തെന്നാണ് കണ്ടെത്തൽ
- Home
- News
- 254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമാണ് പ്രോസിക്യൂഷൻ വാദം. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്.
Malayalam News Live :254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
Malayalam News Live :'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു - സതീശൻ
മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ടും സ്ഥാനത്ത് തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അങ്ങനെയൊരാൾ യുഡിഎഫിലായിരുന്നെങ്കിൽ 24 മണിക്കൂറിനകം രാജിവെപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
Malayalam News Live :വധശ്രമക്കേസിൽ കസ്റ്റഡിയിലായ ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പൊലീസ് സ്റ്റേഷനിൽ ഫോൺ സൗകര്യം, അന്വേഷണത്തിന് ഉത്തരവ്
വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പേട്ട പൊലീസ് സ്റ്റേഷനിൽ ഫോൺ ഉപയോഗിക്കാൻ സൗകര്യം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ് രാജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതും
Malayalam News Live :സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് ജാമ്യം ലഭിച്ചു; കര്‍ശന ഉപാധികള്‍ വെച്ച് കോടതി
സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി റിമാന്റ് ചെയ്ത യുവാവിന് ജാമ്യം ലഭിച്ചു
Malayalam News Live :നഗരം കത്തിയ പ്രതിഷേധങ്ങൾ, ഒടുവിൽ വിജയം അവകാശപ്പെട്ട് ട്രംപ് ഭരണകൂടം തീരുമാനം പിൻവലിച്ചു; 'മിനസോട്ടയിലെ കുടിയേറ്റ റെയ്ഡുകൾ അവസാനിപ്പിക്കുന്നു'
മിനസോട്ടയിലെ മിനിയാപൊളിസിൽ നടന്ന വലിയ പ്രതിഷേധങ്ങളെ തുടർന്ന് ട്രംപ് ഭരണകൂടം ഐസ് കുടിയേറ്റ റെയ്ഡുകൾ അവസാനിപ്പിച്ചു. രണ്ട് പൗരന്മാരുടെ മരണവും രാഷ്ട്രീയ സമ്മർദ്ദവും തീരുമാനത്തിന് കാരണമായപ്പോൾ, സർക്കാർ നടപടികൾ വിജയിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം
Malayalam News Live :യുഎസുമായുള്ള ഭിന്നതയ്ക്കിടെ ബ്രസീലിന്‍റെ നിർണായക നീക്കം, ഇന്ത്യ ആതിഥ്യം വഹിക്കുന്ന എഐ ഉച്ചകോടിയിൽ പ്രസിഡന്‍റ് ലുല ദ സിൽവ പങ്കെടുക്കും
യുഎസുമായുള്ള ഭിന്നതകൾക്കിടെ ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ ഇന്ത്യയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കും. ന്ത്യ - ബ്രസീൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് ലുലയുടെ സന്ദർശനം ഗുണമാകുമെന്നാണ് പ്രതീക്ഷ
Malayalam News Live :ഖാലിദ സിയ്യയുടെ മകൻ താരിഖ് റഹ്മാൻ അധികാരത്തിലേറുമോ? സർവേകൾ അനുകൂലം! ഹസീന സർക്കാർ നിലപതിച്ച ശേഷം ആദ്യ 'വിധി' കുറിച്ച് ബംഗ്ലാദേശ്, അർധരാത്രി ഫലമറിയാം
ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ 48% പോളിംഗ്. ബിഎൻപിയും ജമാഅത്തെ ഇസ്ലാമി സഖ്യവും തമ്മിലാണ് മത്സരം. ഖാലിദ സിയ്യയുടെ മകൻ താരിഖ് റഹ്മാൻ അധികാരത്തിലേറാൻ സാധ്യതയെന്നാണ് അഭിപ്രായ സർവേകൾ
Malayalam News Live :ആട്ടിൻകുട്ടികളെ കാണാനില്ല, പരിസരത്ത് തെരഞ്ഞിട്ടും വിവരമില്ല, സിസിടിവി ദൃശ്യം പരിശോധിച്ച് ഉടമ
തെരുവ് നായകൾ ആട്ടിൻകുട്ടികളെ കടിച്ചു കൊന്നു. കോട്ടുകാൽ മലമേൽകുന്നിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പ്രേമൻ്റെ ആട്ടിൻകുട്ടികളെ ആണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്
Malayalam News Live :ഒരു വ്യാഴവട്ടത്തിന് ശേഷം അത് സംഭവിച്ചു! അമേരിക്കൻ സൈന്യം അൽ തൻഫ് സൈനിക താവളം ഒഴിഞ്ഞു, സിറിയൻ സേന നിയന്ത്രണം ഏറ്റെടുത്തു
12 വർഷത്തിന് ശേഷം, അമേരിക്കൻ സൈന്യം സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളം ഒഴിഞ്ഞു. മുൻനിശ്ചയിച്ച ഈ പിന്മാറ്റത്തോടെ, സിറിയൻ സേന താവളത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും അതിർത്തിയിലെ സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു
Malayalam News Live :ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി, 'അവകാശലംഘന നോട്ടീസും കേസുമൊന്നും പ്രശ്നമില്ല, എനിക്ക് ഒന്നും സംഭവിക്കില്ല'
ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ അവകാശലംഘന നോട്ടീസിനെയും അയോഗ്യനാക്കാനുള്ള നീക്കത്തെയും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. സത്യം പറഞ്ഞതിനാണ് തനിക്കെതിരായ നീക്കമെന്നും കേസുകൊണ്ടൊന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
Malayalam News Live :ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് വെള്ളം തടഞ്ഞു വച്ചതോടെ പ്രതിസന്ധിയിലായി കർഷകർ, കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങിയ നിലയിൽ, വ്യാപക പ്രതിഷേധം
പാടശേഖരത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ അരിമ്പൂർ കൊടയാടി, അന്തിക്കാട് പടവുകളിൽ കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങി തുടങ്ങി
Malayalam News Live :സഡൻ ബ്രേക്ക് രക്ഷയായി! നിലമ്പൂരിലൂടെ രാത്രി യാത്ര ചെയ്ത ദമ്പതികളുടെ കാറിന് മുന്നിലേക്ക് പുലി ചാടി; അപകടം ഒഴിവായി
മലപ്പുറം നിലമ്പൂരിൽ രാത്രി കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളുടെ മുന്നിലേക്ക് പുലി ചാടി. കരുമ്പുഴ ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ, ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ അപകടം ഒഴിവായി. റോഡ് മുറിച്ചുകടന്ന പുലി വനത്തിലേക്ക് അപ്രത്യക്ഷമായി
Malayalam News Live :ഫണ്ട് തന്നില്ലെന്ന് കേരളം, ഫണ്ട് കിട്ടിയെന്ന് അധ്യാപകസംഘടന, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തോട് സുപ്രീംകോടതി
സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിനുള്ള ഫണ്ട് നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
Malayalam News Live :പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടന്നാണ് മരണം.
Malayalam News Live :കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണം, ആവശ്യവുമായി കര്‍ഷക കൂട്ടായ്മകള്‍
കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷക കൂട്ടായ്മകള്‍
Malayalam News Live :പണിമുടക്കിനിടെ സ്കൂളിന്‍റെ പുറകുവശത്ത് കൂടി അകത്ത് കയറി അധ്യാപകർ, സമരക്കാർ അറിഞ്ഞു, പിന്നിലെ ഗേറ്റ് പൂട്ടി; മണിക്കൂറുകൾക്ക് ശേഷം മോചനം
നെടുമങ്ങാട് സ്കൂളിൽ പണിമുടക്ക് ദിവസം ജോലിക്കെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. പിൻവശത്തെ ഗേറ്റിലൂടെ അകത്തുകയറിയ അധ്യാപകർ, സമരക്കാർ ആ ഗേറ്റ് പൂട്ടിയതോടെ കുടുങ്ങുകയായിരുന്നു. ഒടുവിൽ വൈകുന്നേരം നാലരയോടെയാണ് ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്
Malayalam News Live :'കുഞ്ഞുങ്ങളുണ്ടാവാത്തത് ദുർമന്ത്രവാദം കാരണം', അയൽവാസികളെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്, സംഭവം മധ്യപ്രദേശിൽ
മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ യുവാവ് രണ്ട് അയൽവാസികളെ വെട്ടിക്കൊന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് അയൽക്കാർ ദുർമന്ത്രവാദം ചെയ്തതിനാലാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം
Malayalam News Live :ശബരിമല സ്വർണക്കൊള്ള; എസ്ഐടി സന്നിധാനത്ത്, സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുന്നു
ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.
Malayalam News Live :സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം
നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. മാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Malayalam News Live :അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു, സംഭവം കൊല്ലം ഇരവിപുരത്ത്, ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ
കൊല്ലം ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്