ഏലൂര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ഫാക്ടറിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; 12 പേര്‍ക്ക് പരിക്ക്

Published : Nov 02, 2016, 06:42 AM ISTUpdated : Oct 04, 2018, 07:42 PM IST
ഏലൂര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ഫാക്ടറിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; 12 പേര്‍ക്ക് പരിക്ക്

Synopsis

കൊച്ചി ഏലൂരിലെ നിര്‍മ്മാണ പ്ലാന്റിലേക്ക് ഇസ്രയേലില്‍ നിന്ന് കൊണ്ടുവന്ന കാര്‍ബണ്‍ ഡൈ സള്‍ഫേറ്റ് വാതകമടങ്ങിയ ടാങ്കറാണ് രാവിലെ 10 മണിയോടെ പൊട്ടിത്തെറിച്ചത്. വാതകം ടാങ്കറില്‍ നിന്ന് പ്ലാന്റിലെ സംഭരണസ്ഥലത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. 12 ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്ലാന്റ് മാനേജര്‍ ഗണപതിയുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ടാങ്കറില്‍ നിന്ന് വാതകം മാറ്റുന്നതിനിടെ ഉണ്ടായ മര്‍ദ്ദ വ്യതിയാനമാണ് അപകട കാരണമെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റി ടാങ്കര്‍ തണുപ്പിക്കുകയാണ്. ടാങ്കറില്‍ ചെറിയ ചോര്‍ച്ച ഉള്ളതിനാല്‍ നേരിയ അപകട സാധ്യത തുടരുന്നു

ജില്ലാ കളക്ടറും എച്ച്.ഐ.എല്ലിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും