ടാറിന് പൊള്ളുന്ന വില; സംസ്ഥാനത്തെ റോ‍ഡ് നിർമ്മാണം പ്രതിസന്ധിയിൽ

By Web TeamFirst Published Oct 27, 2018, 8:53 AM IST
Highlights

ഒരു ബാരലൽ ടാറിന് 15 ദിവസം മുൻപ് 5252 രൂപയായിരുന്നുവെങ്കിൽ ഇന്ന് 7882 രൂപയായി ഉയ‍ർന്നു. ഗുണനിലവാരം കൂടി ടാറിന് രണ്ടാഴ്ച കൊണ്ട് ബാരലിന് 4000 രൂപ വരെയാണ് വർദ്ധന. പാറ മെറ്റൽ എം സാൻഡ് എന്നിവയുടെ വിലകൂടി വർദ്ധിപ്പിച്ച സാഹചര്യത്തിൽ റോഡ് നിർമ്മാണം നടത്താൻ കഴിയാത്ത സാഹര്യത്തിലാണെന്ന് കരാറുകാർ ചൂണ്ടിക്കാണിക്കുന്നു. 

കൊച്ചി: ടാറിന്റ വിലവർദ്ധനമൂലം സംസ്ഥാനത്തെ റോ‍ഡ് നിർമ്മാണം പ്രതിസന്ധിയിൽ. ടാറിന്റ വില നൽകിയില്ലെങ്കിൽ ഒരു കോടി രൂപക്ക് മുകളിലുള്ള പ്രവൃത്തികൾ നിർത്തിവയ്ക്കുമെന്ന് ഗവൺമെന്‍റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. ഒരു ബാരലൽ ടാറിന് 15 ദിവസം മുൻപ് 5252 രൂപയായിരുന്നുവെങ്കിൽ ഇന്ന് 7882 രൂപയായി ഉയ‍ർന്നു. ഗുണനിലവാരം കൂടി ടാറിന് രണ്ടാഴ്ച കൊണ്ട് ബാരലിന് 4000 രൂപ വരെയാണ് വർദ്ധന. 

പാറ മെറ്റൽ എം സാൻഡ് എന്നിവയുടെ വിലകൂടി വർദ്ധിപ്പിച്ച സാഹചര്യത്തിൽ റോഡ് നിർമ്മാണം നടത്താൻ കഴിയാത്ത സാഹര്യത്തിലാണെന്ന് കരാറുകാർ ചൂണ്ടിക്കാണിക്കുന്നു. ഒരു കോടി രൂപയിൽ താഴെയുള്ള റോഡ് പണിക്ക് ടാർ സർക്കാർ തന്നെ നൽകും. എന്നാൽ വലിയ റോഡുകളുടെ നിർമ്മാണത്തിന് ടാർ കരാറുകാരൻ തന്നെ വാങ്ങണം. മാത്രമല്ല കിഫ്ബി വഴിയുള്ള പദ്ധതികൾക്കും ഇതാണ് നിയമം. 

ജിഎസ്ടി 4 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കൂട്ടി. ഇതും പ്രതിന്ധിക്ക് ആക്കം കൂട്ടി. സർക്കാർ ഇടപെട്ടില്ലെങ്കിൽ അടുത്ത മാസം 15 മുതൽ എല്ലാ നിർമ്മാണപ്രവർത്തികളും നിർത്തിവെയ്ക്കുമെന്ന് ഗവർണമെന്റ കോൺട്രാക്ടേഴ്സ്അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

click me!