
മോസ്കോ: ഫുട്ബോള്‍ ആരാധകര്‍ക്കിടയിലേക്ക് ടാക്സിക്കാര്‍ പാഞ്ഞു കയറി നിരവധിപേര്‍ക്ക് പരുക്ക്. മോസ്കോയിലെ റെഡ് സ്വയറില്‍ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. രണ്ട് മെക്സിക്കോ ആരാധകര്‍ ഉള്‍പ്പെടെ ഏഴോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
വേഗതയില്‍ വന്ന വാഹനം നടപ്പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നിരവധി ആള്‍ക്കാര്‍ നടപ്പാതയിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. നടപ്പാതയിലൂടെ ആളുകളെ ഇടിച്ച് തെറിപ്പിച്ച് പത്ത് മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് കാറ് നിര്‍ത്താനായത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ ഡ്രൈവര്‍ ആളുകള്‍ ഓടിക്കൂടിയതോടെ ഓടി രക്ഷപെടുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയമുള്ളതായി ദൃക്സാക്ഷികള്‍ പറയുന്നു. സിഗ്നല്‍ കിട്ടി വാഹനം നിര്‍ത്താന്‍ ഒരുങ്ങുമ്പോഴായിരുന്നു കാര്‍ നടപ്പാതയിലേക്ക് ഇടിച്ച് കയറിയത്.
ജെര്‍മനി മെക്സിക്കോ മല്‍സരം ഇന്ന് നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന് സമീപം അപകടമുണ്ടായിരിക്കുന്നത്. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മല്‍രങ്ങള്‍ക്ക് നേരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍മെന്റിന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് അപകടം.
കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് ആയിരുന്നു ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നതെന്ന് അപകടത്തിന് ശേഷം പൊലീസ് പറഞ്ഞു. ഉസ്ബെസ്കിസ്ഥാന് അതിര്‍ത്തി പ്രദേശത്ത് നിന്നുള്ള ചിങ്കിസ് അനാര്‍ബെക്ക് ഉലു എന്നാണ് അപകടത്തിന് ഇടയാക്കിയ ഡ്രൈവറുടെ പേര്. അപകടം തീവ്രവാദ സംഘടനകളുടെ ആത്കമണം ആണോയെന്നും സംശയമുള്ളതായാണ് സൂചനകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam