
തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അറിയുന്നതും അറിയാത്തതുമായ അവതാരങ്ങൾ ഉണ്ട്.എല്ലാ അവതാരങ്ങളേയും പടിക്ക് പുറത്തു നിർത്തി.ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല.അവതാരങ്ങൾക്ക് വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല.അവതാരങ്ങളെ പുറത്തു നിർത്തിയതിൽ ചിലർക്ക് വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെ്നും അദ്ദേഹം പറഞ്ഞു
: ശബരിമലയിലെ സ്വർണകൊള്ള ദൗർഭാഗ്യകരമായ സംഭവമാണ്.2025ല്‍ വീണ്ടും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ കോടതി അറിയിക്കാത്തതാണ് തങ്ങൾക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു.ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ വേദനയുണ്ടാകുന്നത് സ്വാഭാവികം.അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി ബോധ്യമാകും.മനസ്സാക്ഷിക്ക് മുന്നിൽ ഒരു തെറ്റും ചെയ്തിട്ടില്ല.സത്യസന്ധമായും സുതാര്യമായും ആണ് എല്ലാം ചെയ്തിട്ടുള്ളത്
ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.അത് നടത്തിയത് നന്നായി എന്നാണ് തന്‍റെ ബോധ്യമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam