അവിശ്വാസപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി; പ്രതിഷേധിക്കാനൊരുങ്ങി ടിഡിപി

Web Desk |  
Published : Jul 22, 2018, 02:29 PM ISTUpdated : Oct 02, 2018, 04:18 AM IST
അവിശ്വാസപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി; പ്രതിഷേധിക്കാനൊരുങ്ങി ടിഡിപി

Synopsis

സർക്കാരിനെതിരെ നീങ്ങാൻ ടിഡിപി നടുത്തളത്തിൽ പ്രതിഷേധിക്കാന്‍ ചന്ദ്രബാബു നായിഡുവിന്റെ നിർദ്ദേശം

ഹൈദരബാദ്: അവിശ്വാസപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ മറുപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ടിഡിപി എംപിമാർക്ക് ചന്ദ്രബാബു നായിഡു നിർദ്ദേശം നല്കി. വർഷകാല സമ്മേളനത്തിന്റെ തുടർദിനങ്ങൾ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി. ചന്ദ്രബാബു നായിഡുവിനെ വിമർശിച്ചും ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ടിഡിപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. 

എംപിമാരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയ നായിഡു വിട്ടുവീഴ്ച വേണ്ടെന്ന് നിർദ്ദേശിച്ചു. നാളെ മുതൽ ടിഡിപി എംപിമാർ നടുത്തളത്തിൽ ഇറങ്ങും. പാർലമെൻറിനു പുറത്തും പ്രതിഷേധിക്കും. ആന്ധ്രാബന്ദിന് ആഹ്വാനം നല്‍കാനും തീരുമാനമുണ്ട്. ടിഡിപി പ്രതിഷേധിക്കുമ്പോൾ വിശാലപ്രതിപക്ഷവും നിലപാട് ശക്തമാക്കും. 

ആൾക്കൂട്ട ആക്രമണം സർക്കാരിനെതിരെ ആയുധമാക്കും. ഒപ്പം റഫാൽ ഇടപാട് സജീവ ചർച്ചയാക്കാൻ കോൺഗ്രസും തയ്യാറെടുക്കുന്നുണ്ട്. അവിശ്വാസപ്രമേയം അംഗീകരിച്ച ശേഷം മൂന്ന് ദിവസം പാർലമെൻറ് തടസ്സമില്ലാതെ നടന്നിരുന്നു. പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോൾ മുത്തലാഖ് ഉൾപ്പടെയുള്ള ബില്ലുകൾ പാസ്സാക്കാനുള്ള സർക്കാർ നീക്കം പാളും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന