നല്ല സ്പർ‌ശനത്തെക്കുറിച്ചും ചീത്ത സ്പർശനത്തെക്കുറിച്ചും ക്ലാസ്സെടുത്തിരുന്ന അധ്യാപകനെ ലൈം​ഗിക ചൂഷണത്തിന് അറസ്റ്റ് ചെയ്തു

Published : Oct 30, 2018, 03:36 PM IST
നല്ല സ്പർ‌ശനത്തെക്കുറിച്ചും ചീത്ത സ്പർശനത്തെക്കുറിച്ചും ക്ലാസ്സെടുത്തിരുന്ന അധ്യാപകനെ ലൈം​ഗിക ചൂഷണത്തിന് അറസ്റ്റ് ചെയ്തു

Synopsis

നാല് ആൺകുട്ടികളെ ലൈം​ഗികമായി ഉപയോ​ഗിച്ചതിന്റെ പേരിലാണ് നാൽപത് വയസ്സുകാരനായ കായികാധ്യാപകനെ പൂനെയിലെ ഹഡാസ്പർ ജില്ലയിലെ ഇം​​ഗ്ലീഷ് മീഡിയം സ്കൂൾ പൊലീസ് അറസ്റ്റ് ചെയ്തത്. 

പൂന:  കുട്ടികൾക്ക് നല്ല സ്പർശനത്തെക്കുറിച്ചും ചീത്ത സ്പർശനത്തെക്കുറിച്ചും ബോധവത്കരണ സെമിനാർ നടത്തിയിരുന്ന കായിക അധ്യാപകനെ ലൈം​ഗിക ചൂഷണത്തിന്റെ പേരിൽ‌ അറസ്റ്റ് ചെയ്തു. നാല് ആൺകുട്ടികളെ ലൈം​ഗികമായി ഉപയോ​ഗിച്ചതിന്റെ പേരിലാണ് നാൽപത് വയസ്സുകാരനായ കായികാധ്യാപകനെ പൂനെയിലെ ഹഡാസ്പർ ജില്ലയിലെ ഇം​​ഗ്ലീഷ് മീഡിയം സ്കൂൾ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാൾ പല അവസരങ്ങളിലായി കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

ലൈം​ഗിക പീഡനത്തെക്കുറിച്ച് വിദ്യാർത്ഥികൾ‌ക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നത് ഈ അധ്യാപകനായിരുന്നു. ചൊവ്വാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഏഴ് വർഷമായി ഇയാൾ ആ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്തു വരികയാണ്. ലൈം​ഗിക പീഡനെത്തക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

പതിനാല് വയസ്സുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഫാത്തിമാന​ഗർ സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈസ്തവ പുരോഹിതൻ കൂടിയായ പ്രിൻസിപ്പലിനെ ഇതേ വിഷയത്തിൽ പൊലീസ് മുമ്പും അറസ്റ്റ് ചെയ്തിരുന്നു. ആറ് വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവവും ഇവിടെ നടന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ