അധ്യാപികയെ ഓടുന്ന കാറില്‍ കുട്ടമാനഭംഗത്തിന് ഇരയാക്കി

Published : Aug 03, 2016, 05:00 AM ISTUpdated : Oct 04, 2018, 04:31 PM IST
അധ്യാപികയെ ഓടുന്ന കാറില്‍ കുട്ടമാനഭംഗത്തിന് ഇരയാക്കി

Synopsis

ലക്‌നൗ: അധ്യാപികയെ ഓടുന്ന കാറില്‍ കുട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ബറോലിയിലാണ് സംഭവം. യുപിയിലെ ബുലന്ദ്ശഹറില്‍ അമ്മയും മകളും കുട്ടമാനഭംഗത്തിന് ഇരയായതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സംഭവം. 

സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയായ അധ്യാപികയാണ് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് തോക്ക് ചൂണ്ടി കാറിനകത്തുവെച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ചു. 

മാനഭംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പറയുന്നു.  വിവരം പുറത്ത് പറഞ്ഞാല്‍ മെബൈലില്‍ പകര്‍ത്തിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടനെ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി വിജയ് സിങ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ഭാര്യ സരിതയുടെയും മൊഴിയെടുത്തു
എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: മാവേലിക്കര കോടതി നാളെ വിധി പറയും; പ്രതികൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ