തമിഴ്നാട്ടിൽ അധ്യാപികയെ ക്ലാസ്മുറിക്കുള്ളിൽ കയറി വെട്ടിക്കൊന്നു

Published : Feb 22, 2019, 05:54 PM IST
തമിഴ്നാട്ടിൽ അധ്യാപികയെ ക്ലാസ്മുറിക്കുള്ളിൽ കയറി വെട്ടിക്കൊന്നു

Synopsis

കോളേജ് പഠനകാലം മുതൽ രാജശേഖറിന് രമ്യയെ പരിചയമുണ്ടായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പ് രമ്യയുടെ വിവാഹാലോചനയുമായി രാജശേഖർ രമ്യയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ അവർ സമ്മതിച്ചില്ല. ഇതാകാം കൊലപാതക കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ അധ്യാപികയെ ക്ലാസ്സ് മുറിക്കുള്ളിൽ കയറി യുവാവ് വെട്ടിക്കൊന്നു. ചെന്നൈയിലെ ​ഗായത്രി മെട്രിക്കുലേഷൻ സ്കൂളിലെ അഞ്ചാം സ്റ്റാൻഡേർഡ് ​ഗണിതാധ്യാപികയായ എസ് രമ്യയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ​കടലൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ രാജശേഖർ എന്ന യുവാവിനെ പൊലീസ് തിരയുന്നു. വിവാഹാലോചന നിരസിച്ചതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു

സ്കൂൾ വീടിന് സമീപത്തായത് കൊണ്ട് എല്ലാ ദിവസവും രമ്യ നേരത്തെ ക്ലാസ്സിലെത്തുമായിരുന്നു. ഈ അവസരം മുതലെടുത്താണ് രാജശേഖർ ക്ലാസ്മുറിക്കുള്ളിൽ കയറി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ രമ്യ ക്ലാസ്സിനുള്ളിൽ തനിച്ചായിരുന്നു. കോളേജ് പഠനകാലം മുതൽ രാജശേഖറിന് രമ്യയെ പരിചയമുണ്ടായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പ് രമ്യയുടെ വിവാഹാലോചനയുമായി രാജശേഖർ രമ്യയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ അവർ സമ്മതിച്ചില്ല. ഇതാകാം കൊലപാതക കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് രാജശേഖർ സഹോദരിക്ക് സന്ദേശമയച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം