കുരുന്നുകളോടും ക്രൂരത; എല്‍ കെ ജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയെ പിരിച്ചുവിട്ടു-വീഡിയോ

Published : Dec 08, 2018, 03:32 PM ISTUpdated : Dec 08, 2018, 03:33 PM IST
കുരുന്നുകളോടും ക്രൂരത; എല്‍ കെ ജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയെ പിരിച്ചുവിട്ടു-വീഡിയോ

Synopsis

ക്ലാസിലിരുന്ന് ബഹളം വെക്കുന്ന കുട്ടികളുടെ വായിൽ അധ്യാപിക സെല്ലോടേപ്പ് ഒട്ടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാന്‍ സാധിക്കും.

ഗുര്‍ഗാവ്‌: ക്ലാസ്‌ മുറിയില്‍ ശബ്ദമുണ്ടാക്കിയെന്നാരോപിച്ച് കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയെ  സ്കൂളിൽ നിന്നും പുറത്താക്കി. ഗുര്‍ഗാവിലെ ഒരു സ്വകാര്യ സ്‌കൂളിലെ എല്‍ കെ ജി കുട്ടികളോടാണ്‌ അധ്യപിക ക്രൂരമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ക്ലാസിലിരുന്ന് ബഹളം വെക്കുന്ന കുട്ടികളുടെ വായിൽ അധ്യാപിക സെല്ലോടേപ്പ് ഒട്ടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാന്‍ സാധിക്കും. നാല്‌ വയസ്സായ ഒരു ആണ്‍ കുട്ടിയോടും പെണ്‍കുട്ടിയോടുമാണ് അധ്യാപിക ഇത്തരത്തില്‍ പെരുമാറിയത്‌. 

സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ മാനേജ്‌മെന്റിന്‌ പരാതി നല്‍കുകയും തല്‍ക്ഷണം അധ്യാപികയെ സസ്പെന്റ് ചെയ്യുകയുമായിരുന്നു. അതേ സമയം ഈ കുട്ടികൾ സ്ഥിരം ക്ലാസില്‍ ബഹളമുണ്ടാക്കുമെന്നും ചില സമയങ്ങളില്‍ മേശം വാക്കുകള്‍ പറയുമെന്നും അധ്യാപിക അധികൃതരോട്‌ വിശദീകരണം നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം