അണ്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ അടിമപ്പണിക്ക് മാറ്റമില്ല

Published : Sep 05, 2016, 04:15 PM ISTUpdated : Oct 04, 2018, 04:45 PM IST
അണ്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ അടിമപ്പണിക്ക് മാറ്റമില്ല

Synopsis

വര്‍ക്കല അയിരൂര്‍ എം.ജി.എം മോഡല്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഗ്ലോറി സ്കൂളില്‍ നിന്നും പുറത്തായിട്ട് ഒരു വര്‍ഷമാകുന്നു. ജോലിക്ക് പ്രവേശിക്കുമ്പോള്‍ കരുതലായി നല്‍കിയ 75,000 രൂപ മകളുടെ പഠനച്ചെലവിനായി തിരിച്ചുചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പണം നിഷേധിച്ച സ്കൂള്‍ മാനേജ്മെന്റിനെതിരെ പരാതിപ്പെട്ടു.  ഒടുവില്‍ പണം കിട്ടി ഒപ്പം പണി പോയി. 14 വര്‍ഷം ജോലി ചെയ്ത് ഈ അധ്യാപിക മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി കാത്തിരിക്കുകയാണ്. അതേ സമയം അധ്യാപികക്കെതിരെ നിരവധി പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്.

ഗ്ലോറിയുടേത് ഒറ്റപ്പെട്ട പ്രശ്നമല്ല. പല പല കാരണങ്ങള്‍ പറഞ്ഞ് ഇന്നും അണ്‍- എയ്ഡഡ് മാനേജ്മെന്റുകള്‍ അധ്യാപകരെ പലയിടത്തും പിരിച്ചുവിടുന്നു. ഇവര്‍ ശമ്പളമാകട്ടെ വളരെ തുച്ഛവുമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ദക്ഷിണയല്ല ഭിഷയെന്ന പരമ്പരയിലൂടെ ഈ പ്രശ്നം മുന്നോട്ട് കൊണ്ടുവന്നിരുന്നു. തൊഴില്‍ ചൂഷണത്തിനെതിരെ നിയം കൊണ്ടുവരുമെന്നായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രിയും തൊഴില്‍ മന്ത്രിയും നല്‍കിയ ഉറപ്പ്. തൊഴില്‍ വകുപ്പ് നിയമത്തിന്റെ കരട് തയ്യാറാക്കി. സര്‍ക്കാര്‍ അധ്യാപകരുടെ അടിസ്ഥാനശമ്പളം അണ്‍-എയ്ഡഡ് അധ്യാപകര്‍ക്കും ഉറപ്പാക്കണം, അകാരണമായി അധ്യാപകരെ പിരിച്ചുവിട്ടാല്‍ മാനേജ്മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി എന്നൊക്കെയായിരുന്നു കരടിലെ നിര്‍ദ്ദേശം. കരട് നിയം മാനേജ്മെന്റുകളുടെ കണ്ണിലെ കരടായപ്പോള്‍ സര്‍‍ക്കാര്‍ പിന്നോട്ട് പോയി. നിയമം കടലാസില്‍ തന്നെ മാനേജ്മെന്റുകളുടെ തൊഴില്‍ ചൂഷണം അതേ പടി തുടരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി