മകന്‍ വീട്ടിലെത്തിയപ്പോള്‍ ആരോരുമില്ലാതെ ആ അമ്മ അഴുകി അസ്ഥികൂടമായി

web desk |  
Published : Aug 08, 2017, 10:06 AM ISTUpdated : Oct 05, 2018, 03:20 AM IST
മകന്‍ വീട്ടിലെത്തിയപ്പോള്‍  ആരോരുമില്ലാതെ ആ അമ്മ അഴുകി അസ്ഥികൂടമായി

Synopsis

അമേരിക്കയിലായിരുന്ന മകന്‍ ഒരു വര്‍ഷത്തിന് ശേഷം  മുബൈയിലെ ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം. പ്രമുഖ ഐടി  കമ്പനിയില്‍ ഉദ്യോഗസ്ഥനായ റുതുരാജ് സഹാനി(43) ലാണ് അന്ധേരി ലോകണ്ഡവാലയിലെ ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയുടെ അഴുകിയ അസ്ഥികൂടം കണ്ടത്.  

കഴിഞ്ഞ ദിവസം വൈകുന്നേരം   റിതുരാജ് എത്തിയപ്പോള്‍ ഫഌറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.  ഏറെ നേരം മുട്ടിവിളിച്ചിട്ടും കതകു തുറക്കാത്തതിനെ തുടര്‍ന്ന്  പൂട്ടുപൊളിച്ച് അകത്ത് കയറുകയായിരുന്നു.  തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിയില്‍ കസേരയില്‍  ഇരിക്കുന്ന രീതിയില്‍  ്അമ്മയുടെ അസ്ഥികൂടം കാണുകയായിരുന്നു. 

അന്ധേരി ലോകണ്ഡവാലയിലെ ആഢംബര ഫ്ലാറ്റില്‍ വര്‍ഷങ്ങളായി തനിച്ചു കഴിയുന്ന ആശ സഹാനി(63) ആണ് ശവസംസ്‌കാരം നടത്താന്‍ ആരുമില്ലാതെ അഴുകി അസ്ഥികൂടമായി മാറിയത്.  നാലു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചതോടെ  ഫ്ലാറ്റിലെ പത്താം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍  തനിച്ചായിരുന്നു ഇവരുടെ താമസം.  

പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും  ആശയുടെ കുടുംബത്തിന്‍റെതാണ്.  വാര്‍ദ്ധക്യത്തിന്‍റെ അവസാന നാളുകളില്‍ ഇവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ പോലും ആരുമില്ലായിരുന്നു. മരിച്ച് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും  മൃതദേഹം അഴുകിയത് ആരും അറിഞ്ഞില്ല.  

 20 വര്‍ഷമായി ഭാര്യയോടൊപ്പം അമേരിക്കയില്‍ താമസിക്കുന്ന റിതുരാജിന് തന്‍റെ ജോലിത്തിരക്ക് കാരണം അമ്മ എവിടെയാണെന്ന് പോലും അന്വേഷിച്ചിരുന്നില്ല.  റിതുരാജ്  അമ്മയോട് അവസാനമായി സംസാരിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണെന്ന് പോലീസിനോട് പറഞ്ഞു.  മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി