പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍

Published : May 22, 2017, 01:28 AM ISTUpdated : Oct 05, 2018, 01:34 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍

Synopsis

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് ഏറാമല സ്വദേശി വിശാഖാണ് പൊലീസ് പിടിയിലായത്. കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന വിശാഖ് അയല്‍വാസിയായും പ്രായപൂര്‍ത്തിയാകാത്തതുമായ പെണ്‍കുട്ടിയെ  ബംഗളൂരുവില്‍ ജോലിവാങ്ങി നല്‍കിയാണ് കൂട്ടിക്കൊണ്ടുപോയത്.

മൂന്ന് മാസം ബാഗ്ലൂരിലെ ഒരു ലോഡ്ജില്‍ താമസിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന്‍ ഇയാളില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിശാഖ് പിടിയിലാകുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.  

പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‍ട്രേറ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പ്രതിയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരവും, തട്ടികോണ്ട് പോകല്‍, പീഡിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരവും  കേസ് രജിസ്റ്റര്‍ ചെയ്തതായി കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സതീശനിലൂടെ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ, തള്ളൽ കായിക ഇനമായിരുന്നെങ്കിലെന്ന് പരിഹസിച്ച് ജോൺ ബ്രിട്ടാസ്; ടാറ്റ നിക്ഷേപത്തിൽ വിമർശനം
അധിക്ഷേപിച്ചിരുന്ന മുരളീധരൻ സത്യം പറഞ്ഞത് നല്ല കാര്യം, അതിലും ഒരു തെറ്റ് വരുത്തിയെന്ന് വീണ ജോർജ്; 'ആഷിഖ് വിജയന് ആദരാഞ്ജലികൾ'