
ദില്ലി: പിസ്സ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വീട്ടുടമയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ദില്ലിയിലാണ് സംഭവം.
പിസ്സ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെ തന്‍റെ മുറിയിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മുറിയിലെത്തിയ പെണ്‍കുട്ടിയെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗിക പീഡനത്തിരയാക്കി. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടുടമയുടെ മകനും 28കാരനും സുഹൃത്തുക്കളും കല്യാണ്‍ വാസ് സ്വദേശികളാണ്. ഈസ്റ്റ് വിനോദ് നഗര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ സുഹൃത്തുക്കളുള്ള മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയായിരുന്നു പീഡനം നടത്തിയത്.
ജോലിക്ക് പോയ അമ്മ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടി കാര്യങ്ങല്‍ വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam