അദ്ധ്യാപികയെ ബലാത്സംഗം ചെയ്ത് കൊന്ന പത്തോന്‍പതുകാരന്‍ പിടിയില്‍

Published : Nov 18, 2016, 04:37 PM ISTUpdated : Oct 04, 2018, 06:38 PM IST
അദ്ധ്യാപികയെ ബലാത്സംഗം ചെയ്ത് കൊന്ന പത്തോന്‍പതുകാരന്‍ പിടിയില്‍

Synopsis

പ്രമീളയെ തോട്ടത്തില്‍ ചോരയില്‍ കുളിച്ച നിലയിലാണു നാട്ടുകാര്‍ കാണുന്നത്. സംഭവ ദിവസം ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു സ്‌കൂളില്‍ നിന്ന് ഇവര്‍ താമസസ്ഥലത്തേയ്ക്ക് തിരിച്ചു വന്നിരുന്നതായി പോലീസ് പറഞ്ഞു. എല്‍കെജിയിലും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മക്കളെ കൂട്ടാന്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്. 

പിന്നിലൂടെ എത്തിയ ഹരീശ് യുവതിയുടെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ഇയാള്‍ തോട്ടത്തിനുള്ളിലേയ്ക്ക് വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഇടയ്ക്ക് ബോധം തെളിഞ്ഞ യുവതിയെ വീണ്ടും തലയ്ക്കടിച്ച് ക്രൂരമായി ആക്രമിച്ച ശേഷം ഇയാള്‍ പീഡിപ്പിച്ചു. 

സംഭവസ്ഥലത്തു നിന്നു യുവാവിന്‍റെ പാന്‍റ് ലഭിച്ചു എങ്കിലും നാട്ടുകാര്‍ പലരും കൈകൊണ്ട് എടുത്തു നോക്കിയതിനാല്‍ ഇതില്‍ നിന്നു വിരലടയാളം കിട്ടിരുന്നില്ല. കുറ്റകൃത്യം ചെയ്ത ശേഷം ഫോണില്‍ നിന്ന് സിം കാര്‍ഡ് നീക്കം ചെയ്ത് ആ ഫോണ്‍ സമീപത്തുള്ള തെങ്ങിന്റെ മണ്ടയില്‍ ഉപേക്ഷിച്ചതാണു പ്രതിയെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്. 

അന്വേഷണത്തിനിടയില്‍ തെങ്ങില്‍ വച്ച മൊബൈല്‍ ഫോണില്‍ നിന്ന് അലാം മുഴങ്ങിയതിനെ തുടര്‍ന്ന് പോലീസ് ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. സിം കാര്‍ഡ് നീക്കം ചെയ്തു എങ്കിലും ഫോണില്‍ മെമ്മറി കാര്‍ഡ് കിടപ്പുണ്ടായിരുന്നു. ഈ കാര്‍ഡില്‍ ഹരീശിന്‍റെ ഫോട്ടോ കണ്ടെത്തിയതാണ് പോലീസിന് സഹായകമായത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച
കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉറ്റസുഹൃത്തുക്കൾ; മരണം വാഹനാപകടത്തിൽ