കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയവരെ കാണാനില്ല

Web Desk |  
Published : Jun 16, 2018, 07:40 PM ISTUpdated : Jun 29, 2018, 04:20 PM IST
കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയവരെ കാണാനില്ല

Synopsis

നാദാപുരത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു വാളയാര്‍ ഡാമില്‍ ഒരാള്‍ മുങ്ങി മരിച്ചു

കൊച്ചി: മുനമ്പം കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ആഷിക്ക്(18) അയ്യപ്പദാസ്(19) എന്നിവരെയാണ് കാണാതായത്. സഹോദരങ്ങളുമായി ബീച്ചിൽ കുളിക്കുന്നതിനിടയില്‍  തിരമാലയില്‍പ്പെടുകയായിരുന്നു ഇരുവരും. പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

കോഴിക്കോട് നാദാപുരം വിഷ്ണുമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ജാതിയേരി പുള്ളച്ചാണ്ടി മുഹമ്മദ് (17) ആണ് മരിച്ചത്. വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു. അവധി ആഘോഷിക്കാൻ എത്തിയ 9 അംഗസംഘത്തില്‍പ്പെട്ട കോയമ്പത്തൂർ സിങ്കനെല്ലൂർ സ്വദേശി അരുൺകുമാറാണ് കുളക്കാനിറങ്ങുന്നതിനിടെ  ഡാമിൽ അകപ്പെട്ടത്. അഗ്നിശമനസേനയും പൊലീസും  നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം,രാജിവച്ച് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുന്നതാണ് നല്ലത്: കെസി വേണുഗോപാല്‍
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണത്തിന്‍റെ കാര്യമില്ലെന്ന് രമേശ് ചെന്നിത്തല