ഇന്ത്യയിലെ കുട്ടികൾ മതപരമായ സഹിഷ്ണുത പ്രകടമാക്കുന്നുവെന്ന് പഠനം

Web Desk |  
Published : Jun 16, 2018, 07:22 PM ISTUpdated : Jun 29, 2018, 04:05 PM IST
ഇന്ത്യയിലെ കുട്ടികൾ മതപരമായ സഹിഷ്ണുത പ്രകടമാക്കുന്നുവെന്ന് പഠനം

Synopsis

ഇന്ത്യയിലെ കുട്ടികൾ മതപരമായ സഹിഷ്ണുത പ്രകടമാക്കുന്നുവെന്ന് പഠനം യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ- സാന്താക്രൂസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്

സാന്താക്രൂസ് : ഇന്ത്യയിലെ കുട്ടികൾ മതപരമായ സഹിഷ്ണുത പ്രകടമാക്കുന്നുവെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ  -  സാന്താക്രൂസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വിവിധ മതങ്ങളുടെ നിയമങ്ങളെയും ആചാരങ്ങളെയും കുട്ടികള്‍ അംഗീകരിക്കുന്നു. ഇന്ത്യയിലെ കുട്ടികളിൽ ഹിന്ദു കുട്ടികൾ ഹൈന്ദവ അനുഷ്ഠാനങ്ങളും മുസ്ലീം കുട്ടികൾ മുസ്ലീം ആചാരാനുഷ്ഠാനങ്ങളും പാലിക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ - സാന്താക്രൂസ് നടത്തിയ പഠനത്തിൽ പറയുന്നു. 

ഉയർന്ന മതസംഘർഷങ്ങളുടെ നീണ്ട ചരിത്രമുള്ള പ്രദേശങ്ങളിൽപ്പോലും കുട്ടികളിൽ മതപരമായ സഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് എഴുത്തുകാരൻ അഡൂൺ ഡാൾ പറയുന്നു. വ്യത്യസ്ത മതങ്ങളിലെ ആളുകൾ സ്വന്തം മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കുട്ടികൾ കരുതുന്നു. തുടക്കത്തിൽ അതൊരു ശുഭാപ്തിവിശ്വാസമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

കത്തോലിക്കാ പ്രാതിനിധ്യം യൂറോപ്പിലും, സുന്നി, ഷിയാ മുസ്ലീം രാജ്യങ്ങളിലുമുള്ള വ്യത്യാസങ്ങൾ, മതപരമായ മാനദണ്ഡങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ എന്നിവയെ സംബന്ധിച്ച് ഇതിന് മുമ്പ് ഡാൾ പഠനം നടത്തിയിട്ടുണ്ട്. കുട്ടികളിൽ എങ്ങനെയാണ് മതം സ്വാധീനിക്കുന്നത് എന്നതിനെ സംബന്ധിച്ചും ഇദ്ദേഹം  മുമ്പ് പഠനം നടത്തിയിട്ടുണ്ട്. 

 കുട്ടികൾ എപ്പോഴും സ്വന്തം മതത്തിനാണ് മുൻഗണന നൽകുന്നത്. പക്ഷെ മറ്റു മതങ്ങളുടെ മാനദണ്ഡങ്ങൾ തള്ളിക്കളയാൻ കുട്ടികൾക്ക് ‌യാതൊരു തെളിവുമില്ലെന്നും ഡാൽ പറഞ്ഞു. അത്തരം സഹിഷ്ണുത വലിയ കൂട്ടുകെട്ടിനുവേണ്ടിയുള്ള ആദ്യ ചുവടുവെപ്പാണ്. ഇന്ത്യയിൽ ഹിന്ദു-മുസ്ലീം അതിക്രമങ്ങളുടെ ചരിത്രമുള്ള ​ഗുജറാത്തിലാണ് പഠനം നടത്തിയത്. വിവിധ ഹിന്ദു വ്യവസ്ഥകൾ, പ്രത്യേകിച്ച് ഗോമാംസം ഭക്ഷിക്കുന്നതിനെതിരെയുള്ള നിരോധനം, ആരാധനയ്ക്കെതിരായ  നിരോധനം, ഒരു വിഗ്രഹത്തെ ആരാധിക്കുന്നതിനെതിരായ വിലക്ക് ഇവയെ കുറിച്ചും വിശദമായി തന്നെ പഠനത്തിൽ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി