വാഹനം ഓവര്‍ടേക്ക് ചെയ്തതിന് പത്രജീവനക്കാരനെ ഓടുന്ന വാഹനത്തിലിട്ട് രണ്ട് മണിക്കൂര്‍ മര്‍ദ്ദിച്ചു

By Web DeskFirst Published May 29, 2016, 7:02 AM IST
Highlights

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പ്രസില്‍ നിന്ന് മറ്റൊരു ജീവനക്കാരനോടൊപ്പം പത്രസ്ഥാപനത്തിന്റെ വാഹനത്തില്‍ മടങ്ങിവരുന്പോഴായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ കടന്നുവന്ന വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെ കൂട്ടിയിടിക്കുയായിരുന്നെന്ന് രാകേഷ് പറഞ്ഞു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിവന്ന നാലംഗ സംഘം രാകേഷിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം നഗരത്തിലൂടെ ഓടിയ വാഹനത്തിനുള്ളിലിട്ട് രാകേഷിനെ മര്‍ദ്ദിച്ച ശേഷം നാലുമണിയോടെ പാറ്റ്ന റെയില്‍വെ സ്റ്റേഷന് സമീപം ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അബോധാവസ്ഥയില്‍ വഴിയരികില്‍ കിടന്ന രാകേഷിനെ പിന്നീട് ആശുപത്രിയിലെത്തിച്ചു.

തന്റെ കൈവശമുണ്ടായിരുന്ന പണവും എടിഎം കാര്‍ഡുകളും വാഹത്തിലുണ്ടായിരുന്നവര്‍ കവര്‍ന്നെന്നും ഒച്ചവെച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രാകേഷ് പറഞ്ഞു. ടെലഗ്രാഫ് ജീവനക്കാര്‍ പാറ്റ്ന ഡിഐജിയെ സന്ദര്‍ശിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ ഔര്‍ജ്ജിതമാക്കിയെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിഐജി അറിയിച്ചു.

click me!