പത്തനംതിട്ട: പ്രളയത്തില്‍ പെട്ട് വീടുകളൊഴിയേണ്ടി വന്നവര്‍ക്കായി താമസമൊരുക്കിയിട്ടുണ്ടെന്ന് അടൂര്‍ എസ്.എന്‍.ഐ.ടി ഹോസ്‌റ്റല്‍ അറിയിച്ചു. ഹോസ്‌റ്റലിലെ മുറികളും ഹാളുകളും ഇതിനായി സജ്ജീകരിക്കുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നിലവില്‍ റാന്നി, ആറന്മുള, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് പ്രതീക്ഷിക്കുന്നതെന്നും ഏതാണ്ട് ആയിരത്തോളം പേര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു.
കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം പ്രളയക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്‌ത ജില്ലയാണ് പത്തനംതിട്ട. ഇവിടുത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ ആശ്വാസമാവുക. വീട് നഷ്ടപ്പെട്ടവര്‍ക്ക് അടൂര്‍ എസ്.എന്‍.ഐ.ടി ഹോസ്‌റ്റലുമായി ബന്ധപ്പെടാം, -
സുജിത്ത്- 91 97446 85566
അജു- 9961125566
അനീഷ്- 91 95628 15566
സരണ്‍- 91 99610 45566
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam