ഉത്സവങ്ങളില്‍ ആനകളെ ഉപയോഗിക്കാന്‍ ഈ നിബന്ധനകള്‍ പാലിക്കണം

Published : Dec 15, 2017, 09:53 PM ISTUpdated : Oct 04, 2018, 06:52 PM IST
ഉത്സവങ്ങളില്‍ ആനകളെ ഉപയോഗിക്കാന്‍ ഈ നിബന്ധനകള്‍ പാലിക്കണം

Synopsis

കോഴിക്കോട്: കടലുണ്ടിയില്‍ ഉത്സവത്തിന് കൊണ്ടു വന്ന ആന ഇടഞ്ഞ സാഹചര്യത്തില്‍ ഉത്സവ ആഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാക്കി.


 

  • മറ്റ് ജില്ലകളില്‍ നിന്ന് ഉത്സവാവശ്യത്തിന് ആനകളെ കൊണ്ടു വരുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ വിവരം ധരിപ്പിക്കണം.
  • ഇതിനായി കമ്മിറ്റിക്കാര്‍ അപേക്ഷ സമര്‍പ്പിക്കണം.
  • ഉത്സവങ്ങളില്‍ ജില്ലയില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത ആനകളെ മാത്രം ഉപയോഗിക്കണം.
  • എഴുന്നളളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.
  • മൈക്രോചിപ്പ് ഘടിപ്പിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം
  •  പാപ്പാന് അഞ്ച് ലക്ഷത്തിന്റെയും പൊതുബാധ്യതയ്ക്ക് മൂന്ന് ലക്ഷത്തിന്റെയും ഇന്‍ഷൂറന്‍സും ഉണ്ടാവണം.
  • അഞ്ചോ അതിലധികമോ ആനകളെ ഏഴുന്നളളിപ്പിക്കുന്ന സ്ഥലങ്ങളില്‍ എലിഫന്റ് സ്‌കോഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.
  • ഏഴുന്നളളിപ്പ് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ ആവശ്യമായ അകലം ഉണ്ടായിരിക്കണം.
  • ചൂട് സമയങ്ങളില്‍ ടാര്‍ റോഡിലൂടെ കൂടുതല്‍ നടത്തരുത്.
  • ആനയുടെ അടുത്ത് പടക്കം പൊട്ടിക്കാന്‍ അനുവദിക്കരുത്.
  • ഇടചങ്ങല ഉണ്ടായിരിക്കണം 
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരുടെ മർദനം; രണ്ട് പേർ കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിറകെ വാക്പോരുമായി കോൺഗ്രസ് - സിപിഎം നേതാക്കൾ