
ദില്ലി: മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ എന്നിവിടിങ്ങളിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും ലശ്കറെ ത്വയ്ബ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 പേര്‍ ഉള്‍പ്പെട്ട ഭീകരവാദി സംഘം രാജ്യത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും ഇവര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ പരിശീലനം ലഭിച്ചവരാണ് ഇവരെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, റെയില്‍വെ-മെട്രോ സ്റ്റേഷനുകള്‍, സഞ്ചാരികള്‍ കൂടുതലായി തങ്ങുന്ന ഹോട്ടലുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ തക്കവണ്ണമുള്ള വലിയ ആക്രമണം നടത്താനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam