12 തീവ്രവാദികളെ കുവൈറ്റ് പിടികൂടി

By Web DeskFirst Published Aug 13, 2017, 12:45 AM IST
Highlights

രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയായി പ്രവര്‍ത്തിച്ചിരുന്ന അല്‍ അബ്ദാലി സെല്‍ എന്നപേരില്‍ അറിയപ്പെട്ട തീവ്രവാദ സംഘത്തിലെ രക്ഷപ്പെട്ട 12 പേരെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനിയും പിടികൂടാനുള്ള രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് കടന്ന് കളഞ്ഞ ഇവരെ പിടിക്കകൂടാനായത്. 14-ല്‍ പിടിയിലായ 12 പ്രതികളുടെ പേരുവിവരം മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞമാസമാണ് 14 പ്രതികള്‍ രക്ഷപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരുന്ന. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രതികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റു മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് പ്രതികളെ പിടികൂടാനായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ, പ്രതികള്‍ കടല്‍മാര്‍ഗം ഇറാനിലേക്ക് കടന്നതായി പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബ്ദാലി സെല്‍ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടതില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി നിരവധി എംപിമാരാണ് രംഗത്തെ്ത്തി വരുകയും ചെയ്തിരുന്നു.

എന്നാല്‍, രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് പ്രതികള്‍ രാജ്യം വിട്ടുപോയിട്ടില്ലെന്ന നിലപാടില്‍ അന്വേക്ഷണം ശക്തമാക്കുകയാണ്ആഭ്യന്തര മന്ത്രാലയം അന്വേഷണം ശക്തമാക്കുകയായിരുന്നു ചെയ്തത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ അറിയിക്കാന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്കു നിര്‍ദേശവും നല്‍കി.അതോടെപ്പം തന്നെ, പ്രതികളെ സഹായിക്കുന്നവര്‍ക്ക് പിഴയും തടവുശിക്ഷയും ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പും.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും വന്‍ ശേഖരം കൈവശം വച്ചതിനും,കൂടാതെ ഇറാനും ലെബനന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്കും രഹസ്യങ്ങള്‍ കൈമാറുന്നതായും ഇവര്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. 2015-സെപ്റ്റംബറിലായിരുന്നു കേസിദനാവസ്പദമായ സംഭവം. പ്രതികള്‍ക്ക് ക്രിമിനല്‍ കോടതി കഴിഞ്ഞവര്‍ഷം ശിക്ഷ വിധിച്ചിരുന്നു. കോടതിവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ച പ്രതികളുടെ വാദം കേട്ട അപ്പീല്‍ കോടതി കുറച്ച് പേരെ കുറ്റവിമുക്തരാക്കിയിരുന്നു.

ജൂണ്‍ 18 ന് അപ്പീല്‍കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി,അന്തിമവിധിയില്‍ പ്രതികള്‍ക്ക് അഞ്ചുമുതല്‍ പത്തുവര്‍ഷംവരെ തടവുശിക്ഷ വിധിച്ചു. ഈ വിധിയെത്തുടര്‍ന്നാണ് പ്രതികള്‍ മുങ്ങിയത്. ഒരു ഇറാനിയന്‍ പൗരനുള്‍പ്പെടെ 26 പ്രതികളാണ് ഈ കേസിലുള്ളത്.

click me!