
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ പന്തചൗക്കിലുണ്ടായ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു പത്തുവയസ്സുകാരിക്കും പരിക്കേറ്റു. പാംപോറിലെ എന്റര്‍ പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് ഒന്നരക്കിലോ മീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായത്.
തീവ്രവാദികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ശ്രീനഗര്‍ വിമാനത്താവളത്തില്‍ രണ്ട് ഗ്രനേഡുമായി സൈനികന്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗ് സാദേശി ഭൂപല്‍ മുഖിയയാണ് പിടിയിലായത്. ചാര്‍ട്ടേഡ് എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലേക്ക് പോകാന്‍ ശ്രമിക്കവേയാണ് ഇയാള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ബാഗ് പരിശോധിച്ചപ്പോഴാണ് ഗ്രനേഡ് കണ്ടെത്തിയത്. മേലുദ്യോഗസ്ഥനാണ് ഗ്രനേഡ് നല്‍കിയതെന്നും മീന്‍പിടിക്കാനാണ് ഗ്രനേഡ് കൊണ്ടുപോയതെന്നും സൈനികന്‍ മൊഴി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam