പാഠപുസ്തകങ്ങള്‍ ഈ വര്‍ഷവും വൈകുമെന്ന് സൂചന

Published : May 28, 2016, 05:56 PM ISTUpdated : Oct 04, 2018, 05:44 PM IST
പാഠപുസ്തകങ്ങള്‍ ഈ വര്‍ഷവും വൈകുമെന്ന് സൂചന

Synopsis

സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്കായി ഈ അധ്യയന  വര്‍ഷം ആകെ വേണ്ടത് നാല് കോടി 38 ലക്ഷം പാഠപുസ്തകങ്ങളാണ്. ഇതില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി സ്കൂളുകളില്‍ വിതരണം ചെയ്തു കഴിഞ്ഞു. ഹൈസ്കൂളില്‍ ഇത്തവണ പുതിയ സിലബസ് ആയതിനാല്‍ അച്ചടി വളരെ നേരത്തെ തുടങ്ങിയിരുന്നു. ഈ ക്ലാസുകളിലെ ഐടി പുസ്തകം മാത്രമെ ഇനി അച്ചടിക്കാനുള്ളൂ. എന്നാല്‍ ഒന്നു മുതല്‍ ഏഴു വരെയുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യാന്‍ ഇനിയും രണ്ടാഴ്ചയെങ്കിലും എടുക്കും. രണ്ടു കോടി 88 ലക്ഷം പുസ്കങ്ങളുടെ അച്ചടി പൂര്‍ത്തയാക്കി എത്രയും വേഗം വിതരണത്തിനെത്തിക്കാനുളള ശ്രമത്തിലാണ് കേരള ബുക്‌സ് ആന്‍റ് പബ്ലിഷിംഗ് സൊസൈറ്റി. കഴിഞ്ഞ അധ്യയനവര്‍ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ വൈകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം, 'ആരോടും പിണക്കമില്ല'