ചെയ്ത നല്ലകാര്യമെന്ത്? കരുണാനിധിയെ അപമാനിച്ച ടിജി മോഹന്‍ദാസിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Published : Aug 08, 2018, 03:33 PM IST
ചെയ്ത നല്ലകാര്യമെന്ത്? കരുണാനിധിയെ അപമാനിച്ച ടിജി മോഹന്‍ദാസിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Synopsis

മോഹന്‍ദാസിന്‍റെ പരിഹാസത്തിന് തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ച കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റി പറഞ്ഞ് മറുപടികള്‍ ട്വീറ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. 

തിരുവനന്തപുരം: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമൊട്ടാകെ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ അദ്ദേഹത്തെ ആക്ഷേപിച്ച് ബിജെപി സൈദ്ധാന്തിക സെല്‍ തലവന്‍ ടിജി മോഹന്‍ ‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ, കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നാണ് കരുണാനിധിയുടെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചത്.

ഒരാളുടെ മരണത്തിലും അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്ത ബിജെപി നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ആളുകള്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് അനുശോചിച്ചതിന് പിന്നാലെയാണ് മോഹന്‍ദാസിന്‍റെ ട്വീറ്റ് വന്നത്. 

മോഹന്‍ദാസിന്‍റെ പരിഹാസത്തിന് തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ച കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റി പറഞ്ഞ് മറുപടികള്‍ ട്വീറ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. കർഷകർക്ക് സൗജന്യ വൈദ്യുതി അനുവദിച്ചതു മുതൽ കരുണാനിധി ചെയ്ത ഒരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞാണ് മറുപടി. സംഘപരിവാറിനെ തമിഴ്നാട്ടില്‍ കാല് കുത്തിച്ചില്ല എന്നത് തന്നെയാണ് കരുണാനിധി ചെയ്ത ഏറ്റവും വലിയ കാര്യമെന്നും ടിജി മോഹന്‍ദാസിന് മറുപടിയായി വന്നിട്ടുണ്ട്. ട്രോള്‍ ഗ്രൂപ്പുകളടക്കം ബിജെപി നേതാവിന്‍റെ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന