'കടലിൽ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്, സുരക്ഷയൊരുക്കണം': തൃപ്തി ദേശായിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്

By Web TeamFirst Published Nov 14, 2018, 11:12 PM IST
Highlights

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിനെ പരോക്ഷമായി പരിഹസിച്ച് ബിജെപി ഇന്‍റലച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസ്. ട്വിറ്ററിലാണ് അദ്ദേഹം പരിഹാസവുമായെത്തിയത്.

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിനെ പരോക്ഷമായി പരിഹസിച്ച് ബിജെപി ഇന്‍റലച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസ്. ട്വിറ്ററിലാണ് അദ്ദേഹം പരിഹാസവുമായെത്തിയത്.

'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലിൽ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളിൽ എനിക്ക് തോന്നുന്ന സമയത്ത് ഞാൻ അന്ധകാരനഴി കടലിൽ കുളിക്കാൻ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി - ഡൈവർമാർ, ഒരു ഫ്ലോട്ടിങ് ആംബുലൻസ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക.'

ഇതായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. നേരത്തെ ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്‍റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും. താമസിക്കാന്‍ ഹോട്ടല്‍ സൗകര്യമൊരുക്കണെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

click me!