ഗുഹയില്‍ നിന്നും ഫുട്ബോള്‍ ടീമംഗങ്ങളെ രക്ഷിക്കാന്‍ ശ്രമം; രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കി കാലാവസ്ഥ പ്രവചനം

Web Desk |  
Published : Jul 06, 2018, 08:12 AM ISTUpdated : Oct 02, 2018, 06:48 AM IST
ഗുഹയില്‍ നിന്നും ഫുട്ബോള്‍ ടീമംഗങ്ങളെ രക്ഷിക്കാന്‍ ശ്രമം; രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കി കാലാവസ്ഥ പ്രവചനം

Synopsis

ഗുഹയ്ക്കുള്ളിൽ നിന്ന് പരമാവധി വെള്ളം പമ്പ് ചെയ്ത് കളയുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്

ദില്ലി: തായ്‍ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ആശങ്ങയുണർത്തി കാലാവസ്ഥ പ്രവചനം. തായ്‍ലൻഡിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഭീഷണിയാകുന്നതാണ് കാലാവസ്ഥ പ്രവചനം. 

തായ്‍ലൻഡിലെ വടക്കൻ മേഖലയിൽ ശക്തമായ പേമാരിക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഗുഹയ്ക്കുള്ളിൽ നിന്ന് പരമാവധി വെള്ളം പമ്പ് ചെയ്ത് കളയുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഗുഹയിലെ ജലനിരപ്പ് കുറച്ച ശേഷം ഓരോത്തരെയായി പുറത്തെത്തിക്കാനുള്ള നീക്കമാണ് രക്ഷാപ്രവർത്തകർ നടത്തുന്നത്. എന്നാൽ കനത്ത മഴപെയ്ത് ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് ഉയർന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. കുട്ടികൾക്ക് ഗുഹയ്ക്കകത്തുവെച്ച് നീന്തലും, സ്കൂബാ ഡൈവിംഗും പരിശീലനം നൽകാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. 

ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ കുട്ടികൾ ആരോഗ്യം വീണ്ടെടുത്ത ശേഷമേ പരിശീലനം തുടങ്ങാനാകൂ. ആറ് ദിവസത്തോളം എടുത്താണ് രക്ഷാപ്രവർത്തകർ കുട്ടികളുടെ സമീപത്തേക്ക് എത്തിയത്. കുട്ടികൾ കുടുങ്ങി കിടക്കുന്ന ഗുഹയ്ക്ക് മുകളിലെ മലയിലൂടെ തുരങ്കമുണ്ടാക്കി അവരുടെ അടുത്തെത്താനുള്ള നീക്കങ്ങളും പരിഗണിക്കുണ്ട്. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക് ഭക്ഷണവും വെള്ളവും, ഓക്സിജനും നൽകി കുട്ടികളെ ആരോഗ്യവാന്മാരാക്കി നിലനിർത്തി ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് താഴ്ന്ന ശേഷം രക്ഷപെടുത്താനുള്ള നീക്കങ്ങളും പുരോഗമുക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്