താമരശേരി ഉരുള്‍പൊട്ടലില്‍ മരണം ഏഴായി; തെരച്ചില്‍ അവസാനിപ്പിച്ചു

Web Desk |  
Published : Jun 14, 2018, 08:24 PM ISTUpdated : Jun 29, 2018, 04:09 PM IST
താമരശേരി ഉരുള്‍പൊട്ടലില്‍ മരണം ഏഴായി; തെരച്ചില്‍ അവസാനിപ്പിച്ചു

Synopsis

താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്ന‍ുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. 

കോഴിക്കോട്: താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്ന‍ുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.  കരിഞ്ചോല അബ്ദുള്‍ സലീമിന്‍റെ മക്കളായ ദില്‍ന ഷെറിന്‍(9), മുഹമ്മദ് ഷഹബാസ്(3), ജാഫറിന്‍റെ മകന്‍ മുഹമ്മദ് ജാസിം(5), അബ്ദുറഹമാന്‍(60), ഹസന്‍, ഹസന്‍റെ മകള്‍ ജന്നത്ത് എന്നിവരാണ് മരിച്ചത്.

നാല് വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍ പെട്ടത്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്.  നോമ്പുതുറയ്ക്കായി വീടുകളില്‍ പുറത്തുനിന്നും ആളുകളെത്തിയിരുന്നു. കൂടുതല്‍ പേര്‍ ഈ വീടുകളില്‍ എത്തിയിരുന്നോ എന്നും അന്വേഷിക്കുന്നു. 

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. രണ്ട് കുടുംബങ്ങളിലുളളവര്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയിരുന്നു. 

അതേസമയം, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. താമരശേരി കട്ടിപ്പാറയിലെ തടയണയുണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടിയ മലയ്ക്ക് മുകളിലുളള തടയണ ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. തടയണയുടെ നിര്‍മ്മാണ ഘട്ടത്തിലെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ തടയണ.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏക്കർ കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി, മൂന്ന് സഹോദരന്മാർ ഉൾപ്പെടെ എല്ലാവർക്കും കഞ്ചാവ് കച്ചവടം, കേരളത്തിലേക്ക് കഞ്ചാവ് എത്തിത്തിച്ചിരുന്നയാൾ പിടിയിൽ
84 കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നായയ്ക്ക് പേവിഷബാധ, തെളിഞ്ഞത് പരിശോധനയിൽ, നായയെ നാട്ടുകാർ തല്ലിക്കൊന്നു