ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിന്റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയിൽ കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ യുഡിഎഫിന് മേൽക്കൈ. ഇടതു സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട 6 നോമിനികളെ പിൻവലിച്ച് പുതുതായി ആറുപേരെ യുഡിഎഫ് സർക്കാർ നിയമിച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, ആലപ്പുഴയിൽ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിന്‍റെ പേരിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് അടക്കം ആറു പേർക്കാണ് നിയമനം. ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിന്റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയിൽ കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.

