താമരശേരി ചുരം വികസനവുമായി ദേശീയപാതാ വിഭാഗം;  പഠനം ആരംഭിച്ചു

By Web DeskFirst Published Dec 27, 2017, 7:03 AM IST
Highlights

താമരശേരി: ചുരത്തിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി ദേശീയ പാതാ വിഭാഗം. ചുരം റോഡ് നവീകരണവുമായി ബന്ധപ്പെട്ട സ്ഥിതിപഠനം അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു.

കോഴിക്കോട് മലാപ്പറമ്പ് മുതല്‍ പുതുപ്പാടി വരെയുള്ള റോഡിന്‍റെ വിശദമായ സ്ഥിതി പഠനം മുകേഷ് അസോസിയേറ്റ്സാണ് നിര്‍വഹിക്കുന്നത്. പുതുപ്പാടി മുതല്‍ മുത്തങ്ങ വരെ എല്‍ & ടിയും പഠനം നടത്തും. ഫ്ലൈ ഓവറുകളുടെ സാധ്യത, സ്ഥല ലഭ്യത തുടങ്ങിയവയെല്ലാം പഠന വിധേയമാക്കുന്നുണ്ട്.

നവംബറില്‍ തുടങ്ങിയ പഠനം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിന് ശേഷം അനുമതി ലഭിച്ചാല്‍ ചുരം റോഡിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. ചുരത്തിന് സമാന്തരമായി മറ്റ് റോഡുകള്‍ വിപുലീകരിച്ച് ഉപയോഗപ്പടുത്തുന്നത് സംബന്ധിച്ച് ദേശീയ പാതാ വിഭാഗം ഇതിനകം സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

click me!