ശബരിമല സ്ത്രീപ്രവേശനം: ശുദ്ധിക്രിയയ്ക്ക് തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദി: സുകുമാരന്‍ നായര്‍

Published : Jan 02, 2019, 11:51 AM ISTUpdated : Jan 02, 2019, 12:08 PM IST
ശബരിമല സ്ത്രീപ്രവേശനം: ശുദ്ധിക്രിയയ്ക്ക് തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദി: സുകുമാരന്‍ നായര്‍

Synopsis

സ്ത്രീകൾ കയറിയത് കൊണ്ട് കേസിന്റെ മെരിറ്റിനെ ബാധിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സുപ്രീംകോടതി 22 ന് കേസ് വീണ്ടും പുനപരിഗണിക്കും. 

പെരുന്ന: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദിയറിയിച്ച് എന്‍ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം ജയന്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. 

സ്ത്രീകൾ കയറിയത് കൊണ്ട് കേസിന്റെ മെരിറ്റിനെ ബാധിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സുപ്രീംകോടതി 22 ന് കേസ് വീണ്ടും പുനപരിഗണിക്കും. നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടയടച്ച് പരിഹാര കര്‍മ്മം നടത്തേണ്ടതാണെന്നും അങ്ങനെ നടത്തിയ തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ വാക്കുകളെ ശരണം വിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. 
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം