തനിക്കുണ്ടായ ദുരനുഭവത്തില്‍ എല്ലാവരെയും നാണംകെടുത്താന്‍ താത്പര്യമില്ല: ലിഗയുടെ ഭര്‍ത്താവ്

Web Desk |  
Published : Apr 30, 2018, 09:42 AM ISTUpdated : Jun 08, 2018, 05:45 PM IST
തനിക്കുണ്ടായ ദുരനുഭവത്തില്‍ എല്ലാവരെയും നാണംകെടുത്താന്‍ താത്പര്യമില്ല: ലിഗയുടെ ഭര്‍ത്താവ്

Synopsis

അവിസ്മരണീയമായ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ച് ലിഗയുടെ ഭര്‍ത്താവ്

തിരുവനന്തപുരം: ലോകത്ത് എല്ലായിടത്തും ഉള്ള പോലെ മോശം പ്രവർത്തികളിൽ ഏർപ്പെടുന്നവർ കാരണം തനിക്ക് ഉണ്ടായ ദുരനുഭവങ്ങൾക്ക് ഇവിടെയുള്ള എല്ലാവരെയും നാണംകെടുത്താൻ താൽപര്യമില്ലയെന്നും അവിസ്മരണീയമായ പിന്തുണയ്ക്കും സഹായത്തിനും ഇന്ത്യൻ ജനതയ്ക്ക് നന്ദി അറിയിച്ച് കൊല്ലപ്പെട്ട ലിഗയുടെ ഭർത്താവ് ആൻഡ്രൂ ജോർദാൻ. ഇവിടം സഞ്ചാരികളുടെ മക്ക ആണെന്നും ആൻഡ്രൂ.

ഒരു ഐറിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രൂ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇവിടെയുളവർ എല്ലാം സംഭവത്തിൽ മനസ് മരവിച്ച അവസ്ഥയിലാണ്. ഓരോരുത്തരും കരഞ്ഞു തന്റെ അടുക്കൽ എത്തി നടന്ന സംഭവങ്ങൾക്ക് തങ്ങളും തലകുനിക്കേണ്ട അവസ്ഥയാണെന്ന് പറഞ്ഞതായി ആൻഡ്രൂ പറയുന്നു. ഇത് സഞ്ചാരികളുടെ മക്ക ആണെന്നും ഇവിടെയുളവർ അവിശ്വാസിനിയമായ പിന്തുണ ആണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു.

അവർ എനിക്ക് ആഹാരം തന്നു, വസ്ത്രങ്ങൾ തന്നു, സ്വന്തം ജോലികൾ ഉപേക്ഷിച്ച് ലിഗയ്ക്കായി തിരച്ചിലിന് വന്നു. എന്റെ താങ്ങായി എട്ടുപേർ കൂടെയുണ്ട്. ലോകത്ത് എല്ലായിടത്തും ഉള്ള പോലെ മോശം പ്രവർത്തികളിൽ ഏർപ്പെടുന്നവർ കാരണം തനിക്ക് ഉണ്ടായ ദുരനുഭവങ്ങൾക്ക് ഇവിടെയുള്ള എല്ലാവരെയും നാണംകെടുത്താൻ എനിക്ക് താൽപര്യമില്ല. ലിഗയെ കാണാതായ സമയം തന്നെ പൊലീസ് ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിൽ അവളെ ജീവനോടെ കണ്ടെത്തമായൊരുന്നുയെന്നു ആൻഡ്രൂ പറയുന്നു.

എന്നാൽ ഇപ്പോൾ പ്രതികളെ കണ്ടെത്താൻ പൊലീസിന്റ് ഭാഗത്ത് നിന്ന് നടക്കുന്ന നീക്കങ്ങളില്‍ പ്രതീക്ഷയുണ്ട്. അവർ അവരുടെ ജോലി ചെയ്യട്ടെ. ഉയർന്ന സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്. ഈ വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആണ് ശ്രമം എന്നും ആൻഡ്രൂ അഭിമുഖത്തിൽ പറയുന്നു.

ആദ്യം പുറത്തു വന്ന ലിഗയുടെ ആത്മഹത്യ കഥ പൊലീസ് മാറ്റിനിറുത്തിയതിന് നന്ദിയുണ്ട്. ലിഗയെ കൊലപ്പെടുത്തിയത് ബീച്ച് ബോയ്സ് അല്ലായെന്നും നിരവധിപേരോട് സംസാരിച്ചതിൽ നിന്ന് അവർക്ക് അത് ചെയ്യാനുള്ള കഴിവില്ലായെന്ന് അറിഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. ലിഗ തനിച്ചു കണ്ടൽകാട്ടിലേക്ക് പോകുന്നത് കണ്ടതായി രണ്ടു വനിതകൾ പൊലീസിന് മൊഴി നൽകിയതായും അഭിമുഖത്തിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാബു ശുചിമുറിയിൽ പോയതാണെന്ന് കണ്ടക്ടർ ആദ്യം കരുതി, സമയമേറെക്കഴിഞ്ഞിട്ടും വന്നില്ല, തെരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തി
മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി