ശബരിമല: യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്ന് തന്ത്രിസമാജം

By Web TeamFirst Published Nov 2, 2018, 2:37 PM IST
Highlights

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്ന് തന്ത്രിസമാജം. അങ്ങനെ സംഭവിച്ചാൽ ക്ഷേത്രനട അടച്ച് പരിഹാര ക്രിയകൾ ചെയ്യണമെന്നും കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിസമാജം യോഗം ആവശ്യപ്പെട്ടു. ക്ഷേത്ര ആചാരങ്ങളിൽ വിശ്വാസമില്ലാത്തവർ ആചാരാനുഷ്ടാനങ്ങളിൽ ഇടപെടുന്നത് ശബരിമലയുടെ സർവ്വനാശത്തിൽ അവസാനിക്കുമെന്നും തന്ത്രി സമാജം പറഞ്ഞു. 

കൊച്ചി:  ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്ന് തന്ത്രിസമാജം. അങ്ങനെ സംഭവിച്ചാൽ ക്ഷേത്രനട അടച്ച് പരിഹാര ക്രിയകൾ ചെയ്യണമെന്നും കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിസമാജം യോഗം ആവശ്യപ്പെട്ടു. ക്ഷേത്ര ആചാരങ്ങളിൽ വിശ്വാസമില്ലാത്തവർ ആചാരാനുഷ്ടാനങ്ങളിൽ ഇടപെടുന്നത് ശബരിമലയുടെ സർവ്വനാശത്തിൽ അവസാനിക്കുമെന്നും തന്ത്രി സമാജം പറഞ്ഞു. 

ആചാരാനുഷ്ടാനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് സർക്കാർ വിട്ടു നിൽക്കണമെന്നും സമുദായ നേതാക്കളെ അപമാനിക്കുന്ന നേതാക്കളുടെ നടപടിയിൽ ഉത്കണ്ഠയുണ്ടെന്നും തന്ത്രി സമാജം പറഞ്ഞു.  ഈ മാസം 12 മുതല്‍ എല്ലാം ക്ഷേത്രങ്ങളിലും നാമജപവും പൂജകളും നടത്താനാണ് തീരുമാനമെന്നും തന്ത്രിസമാജം വ്യക്തമാക്കി. 

ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ‌സമവായത്തിന്‍റെ പാതയിൽ പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാവണമെന്നും യോഗത്തില്‍ തന്ത്രിസമാജം ആവശ്യപ്പെട്ടു.

click me!