
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരായ രാഷ്ട്രീയ സംഘർഷ കേസുകൾ വിചാരണ ഇല്ലാതെ പിൻവലിച്ചു. സർക്കാർ അപേക്ഷയെ തുടർന്നാണ് കേസുകൾ പിൻവലിക്കാൻ ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുവാദം നൽകിയത്.
സിപിഎം നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ സമരത്തിന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിച്ചത്. തിരുവനന്തപുരം മ്യൂസിയം, കോന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെ കണ്ണൂർ തളിപ്പറമ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ.കെ ശൈലജ, എം.എൽഎമാരായ ജെയിംസ് മാത്യു, ടിവി രാജേശ്, എം. സ്വരാജ്, സിപിഎം നേതാവ് എം. വിജയകുമാർ എന്നിവർക്കെതിരെയുള്ള കേസുകളും പിൻവലിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam