ദേശീയപണിമുടക്ക്: കേരളത്തിൽ വൈകിയോടുന്ന തീവണ്ടികൾ ഇവയൊക്കെ

By Web TeamFirst Published Jan 8, 2019, 11:17 AM IST
Highlights

സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂർ ദേശീയ പണിമുടക്കിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ച മട്ടാണ്. മിക്ക ട്രെയിനുകളും വൈകിയോടുന്നു.

തിരുവനന്തപുരം: സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ കേരളത്തിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. 

കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. 

ഇന്ന് വൈകിയോടുന്ന പ്രധാനതീവണ്ടി സർവീസുകൾ ഇവയാണ്. (രാവിലെ 11 മണി വരെയുള്ള കണക്ക്)

  • മുംബൈ - കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂർ
  • കന്യാകുമാരി - മുംബൈ ജയന്തി ജനത: ഒരു മണിക്കൂർ
  • ഗുരുവായൂർ - തിരുവനന്തപുരം ഇൻറർ സിറ്റി: 2 മണിക്കൂർ
  • എറണാകുളം - തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂർ
  • ഹൈദരാബാദ് - ശബരി: ഒന്നേമുക്കാൽ മണിക്കൂർ 
  • തിരുവനന്തപുരം - ഗോരഖ്പൂർ രപ്തി സാഗർ : രണ്ടര മണിക്കൂർ
  • തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി: ഒന്നര മണിക്കൂർ 
  • തിരുവനന്തപുരം - ഷൊർണൂർ വേണാട്: രണ്ടര മണിക്കൂർ 
click me!