ആവേശത്തിമിര്‍പ്പില്‍ കരുവോട് കണ്ടംചിറയില്‍ കൊയ്ത്തുത്സവം

By Web DeskFirst Published Apr 14, 2018, 3:45 PM IST
Highlights
  • തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടോളം തരിശായി കിടന്ന കരുവോട് കണ്ടംചിറയില്‍ നൂറുമേനി വിളവ്. നാടിന്റെ ഉത്സവമായി ഒരു കൊയ്ത്തുത്സവം. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്നാണ് കണ്ടംചിറയില്‍ വിളവിറക്കിയത്. 

പാടശേഖര സമിതിയുടെ നേതൃത്വത്തില്‍, തരിശായി കിടന്ന പാടം നെല്‍കൃഷിക്കായി പാകപ്പെടുത്തുകയായിരുന്നു. പായലും പുല്ലും ചെളിയും നിറഞ്ഞ കണ്ടംചിറയെ നെല്‍കൃഷിക്കായി ഒരുക്കാന്‍ അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രത്യേക താത്പര്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 300 ഏകറോളം വരുന്ന സ്ഥലത്താണ് കൃഷി നടത്തിയത്. നെല്ല്യാട്ടുമ്മല്‍ താഴെ നടന്ന കൊയ്ത്തുത്സവത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന അധ്യക്ഷത വഹിച്ചു. 

click me!