ഓഫീസ് യോഗത്തിനിടയില്‍ പെരുമ്പാമ്പ്..!

By Web TeamFirst Published Oct 15, 2018, 2:16 PM IST
Highlights

വെള്ളിയാഴ്ചയാണ് ഓഫീസ് ജീവനക്കാരെ നടുക്കിയ സംഭവം. സിസിടിവി ക്യാമറയിലാണ് പെരുമ്പാമ്പ് വീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. 

ഷാങ്ഹായ്: ബാങ്കിന്റെ ഓഫീസ് മീറ്റിങ്ങിനിടെ സീലിങ്ങില്‍ നിന്ന് പെരുമ്പാമ്പ് വീഴുന്ന വീഡിയോ വൈറലാകുന്നു. തെക്കന്‍ ചൈനയില്‍ നാനിങ് സിറ്റിയില്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കോമേഴ്‌സ്യല്‍ ബാങ്കിന്റെ ഷിങ്‌ചെങ് ശാഖയില്‍ നടന്ന മീറ്റിങ്ങിനിടെയാണ് അഞ്ച് അടി നീളമുള്ള പെരുമ്പാമ്പ് താഴേയ്ക്ക് പതിച്ചത്. 

വെള്ളിയാഴ്ചയാണ് ഓഫീസ് ജീവനക്കാരെ നടുക്കിയ സംഭവം. സിസിടിവി ക്യാമറയിലാണ് പെരുമ്പാമ്പ് വീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. പാമ്പ് തറയിലൂടെ ഇഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. 

വനംവകുപ്പ്  അധികൃതരെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ അധികൃതരെത്തി പാമ്പിനെ പിടികൂടി. പിടികൂടിയ പാമ്പിനെ വന്യജീവി റെസ്‌ക്യൂ റിസേര്‍ച്ച് സെന്റിനു കൈമാറി.

click me!