
ബ്രിസ്റ്റോൾ: കാറ്റിൽ ആടി ഉലയുന്ന മരങ്ങളെ കണ്ടിട്ടുണ്ടാകും. എന്നാൽ കാറ്റിൽ പാറിപറക്കുന്ന വിമാനത്തിനെ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. നിലത്തിറങ്ങാന്‍ തയ്യാറായി നിൽക്കുന്ന വിമാനം ശക്തമായ കാറ്റിനെ തുടർന്ന് ആടി ഉലയുകയായിരുന്നു. അവസാനം കാറ്റിന്‍റെ ശക്തി അല്‍പ്പമൊന്ന് ശമിച്ചതോടെ സുരക്ഷിതമായി ലാന്‍റ് ചെയ്യുകയായും ചെയ്തു.
അതി ശക്തമായി എതിർ ദിശയിൽ വീശിയടിച്ച കാറ്റിനെ സാഹസികമായി ആതിജീവിച്ച് പൈലറ്റ് വിമാനം റൺവേയിൽ തന്നെ ഇറക്കുകയായിരുന്നു. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയര്‍ലൈനര്‍ വിമാനമാണ് കാറ്റിനെ മറികടന്ന് ലാന്റ് ചെയ്തത്.
വീഡിയോ സോഷ്യൽ മീഡിയിയിൽ പ്രചരിച്ചതോടെ പൈലറ്റിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്. പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍ എന്ന അടിക്കുറുപ്പോടെയാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam