12 ഹോട്ടലുകളില്‍ നിന്ന് ഉപയോഗശൂന്യമായ ഭക്ഷണം പിടികൂടി

web desk |  
Published : Apr 18, 2018, 07:35 PM ISTUpdated : Jun 08, 2018, 05:49 PM IST
12 ഹോട്ടലുകളില്‍ നിന്ന് ഉപയോഗശൂന്യമായ ഭക്ഷണം പിടികൂടി

Synopsis

മുക്കോല, മുള്ളുമുക്ക്, വെങ്ങാനൂര്‍ എന്നിവിടങ്ങളിലെ 12 ഓളം ഹോട്ടലുകളില്‍ നിന്നും വിഴിഞ്ഞത്തെ ഒരു ബേക്കറിയില്‍ നിന്നുമാണ് കേടായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. 

തിരുവനന്തപുരം: നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫീസ് പരിധിയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. മുക്കോല, മുള്ളുമുക്ക്, വെങ്ങാനൂര്‍ എന്നിവിടങ്ങളിലെ 12 ഓളം ഹോട്ടലുകളില്‍ നിന്നും വിഴിഞ്ഞത്തെ ഒരു ബേക്കറിയില്‍ നിന്നുമാണ് കേടായ
ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. 

ഹോട്ടലുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കിയതായും പരിശോധനക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി.അശോകന്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ  ഷിനു എസ്. ദാസ്, റഹിംഖാന്‍, രാജി വി.എസ് എന്നിവരും പരോശധനയില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും
Malayalam News Live Updates: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം - അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും