റിട്ട. അധ്യാപികയെ മോഷണ സംഘം കഴുത്തറുത്ത് കൊന്നു

Published : Dec 14, 2017, 08:58 AM ISTUpdated : Oct 05, 2018, 03:34 AM IST
റിട്ട. അധ്യാപികയെ മോഷണ സംഘം കഴുത്തറുത്ത് കൊന്നു

Synopsis

കാസര്‍ഗോഡ്: ചീമേനിയില്‍ റിട്ട.അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു. ചീമേനി സ്വദേശി പി വി ജാനകി(65)യാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനിയിലെ പുലിയന്നൂരില്‍ വീട്ടില്‍ വൃദ്ധ ദമ്പതികളായ ജാനകിയും കൃഷ്ണനും മാത്രമാണ് താമസിച്ചിരുന്നത്. മക്കള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.

ബുധനാഴ്ശ്ച രാത്രിയോടെയാണ് അന്യ ഭാഷ സംസാരിക്കുന്ന മൂന്നംഗ മുഖം മൂടി സംഘം കൊലപാതകം നടത്തിയത്. മോഷ്ടാക്കള്‍ വീടിനകത്ത് കടന്നതിന് ശേഷമാണ് ഇ്ക്കാര്യം ഇവര്‍ അറിയുന്നത്. മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളിലൊരാള്‍ ആയുധമുപയോഗിച്ച് ജനകിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച കൃഷ്ണന് ഗുരുതര പരിക്കേറ്റു. 

മോഷ്ടാക്കള്‍ പോയ ഉടനെ കൃഷ്ണന്‍ തന്നെയാണ് ചീമേനി പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസ് എത്തും മുമ്പ് ജാനകി മരിച്ചിരുന്നു. ജാനകിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീട്ടില്‍നിന്ന് 50000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. മൂന്നംഗസംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും പൊലീസ് നായയും സംഭവ സ്ഥലത്തെത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി
ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് അയ്യായിരം ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം പതിനയ്യായിരം