
കാസർകോട്: വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തിൽ കയർ കരുക്കി സ്വർണ്ണവും പണവും കവർന്ന കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. വേലാശ്വരത്ത് ഹോട്ടൽ നടത്തുന്ന കണ്ണനെയാണ് വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ണനോട് ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് റിട്ട. നഴ്സിങ് അസിസ്റ്റന്റ് കെ ജാനകിയെ
കഴുത്തിൽ കയറിട്ട് കൊല്ലാൻ ശ്രമമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam