
തിരുവനന്തപുരം: തലസ്ഥാനത്തു പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ ദമ്പതികൾ പൊലീസ് പിടിയൽ. തൈക്കാട് സ്വദേശികളായ വിശാഖ് ഭാര്യ നയന എന്നിവരാണ് പിടിയിലായത്. വീടിന് സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ പിടിച്ചത്.
നഗരമധ്യത്തിൽ തകര പറമ്പിലാണ് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണ്ണം കവർന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഭഗതി അമ്മാൾ തനിച്ചായിരുന്നു. ഭർത്താവ് ക്ഷേത്രത്തിൽ പോയ സമയത്താണ് ദമ്പതികൾ അകത്ത് കയറിയത്. 23 പവനാണ് മോഷണം പോയത്.
ഉടനെ വിവരം പൊലീസിൽ അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കൾ പിടിയിലായത്. ദമ്പതികൾ തൈക്കാട് സ്വദേശികളാണ്. സ്കൂട്ടറിലാണ് ഇവരെത്തിയത്. മോഷ്ടിച്ച സ്വർണ്ണം പണയം വെച്ചെന്നാണ് വിശാഖും നയനയും പൊലീസിന് മൊഴി നൽകിയത്. പൊലീസ് സ്വർണ്ണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam