പെരുമ്പാവൂരില്‍ പന്നിമാംസം കിട്ടില്ലെ; സത്യം ഇതാണ്.!

By Web DeskFirst Published May 30, 2017, 4:37 PM IST
Highlights

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭാ പരിധിയില്‍ പന്നിമാംസത്തിന്റെ വില്‍പ്പന തടഞ്ഞിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ സതി ജയകൃഷ്ണന്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും നഗരസഭാ അധ്യക്ഷ വ്യക്തമാക്കി. പെരുമ്പാവൂരില്‍ പന്നിമാംസം വില്‍പ്പന തടഞ്ഞിരിക്കുന്നതായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

പെരുമ്പാവൂര്‍ നഗരസഭയില്‍ അംഗീകൃത അറവ് ശാലകളില്ലാത്തതിനാല്‍ എല്ലാത്തരം അറവുകളും നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ ഒരു മൃഗത്തിന്റെ അറവും നടക്കുന്നില്ല. വളരെ ചെറിയ നഗരസഭയാണ് പെരുമ്പാവൂര്‍. അടുത്ത പഞ്ചായത്തുകളായ ഒക്കല്‍, വാഴക്കുളം എന്നിവടങ്ങളില്‍ അറുത്ത മാംസമാണ് പെരുമ്പാവൂരിലെ കടകളില്‍ വില്‍ക്കുന്നതെന്നും സതി ജയകൃഷ്ണന്‍. 

സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ നടക്കുന്നത് നുണപ്രചരണമാണ്. പന്നി മാംസം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. പെരുമ്പാവൂരിലെ ക്രൈസ്തവ കുടുംബങ്ങളില്‍ പന്നി മാംസം പാചകം ചെയ്യുന്നുണ്ട്. അതിനാല്‍ കുപ്രചരണം അവസാനിപ്പിക്കണമെന്നും നഗസരഭാ അധ്യക്ഷ പറഞ്ഞു.

click me!