
ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെ നിശ്ചയ ദാര്‍ഢ്യത്തിന്‍റെയും മനക്കരുത്തിന്‍റെയും പേരില്‍ ലോകത്തിന് പലപ്പോഴും മാതൃക കാട്ടിയിട്ടുണ്ട്. ബ്രക്സിറ്റ് ആശയത്തെ നെഞ്ചേറ്റി അത് നടപ്പിലാക്കാനുള്ള തത്രപാടിലാണ് തെരേസ. അതിനിടയില്‍ കിട്ടുന്ന സമയമൊക്കെ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കാറുണ്ട്.
ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അതി പ്രധാന ചര്‍ച്ചാ വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്ന തെരേസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പാര്‍ട്ടിക്കുളിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമ്പോഴും ബ്രക്സിറ്റ് പ്രശ്നങ്ങള്‍ ഒരു വശത്തും നില്‍ക്കുമ്പോള്‍ ഇവ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തെരേസയുടെ ഡാന്‍സ് എന്ന് കൂടി അറിയണം. ചൂടേറിയ ചര്‍ച്ചയ്ക്കും വാഗ്വാദത്തിനുമെത്തിയവര്‍ ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് തെരേസയുടെ നൃത്തത്തെ വരവേറ്റത്. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam