കാന്തല്ലൂരിൽ വീടു കുത്തിത്തുറന്ന് പണവും സ്വർണ്ണവും മോഷ്‍ടിച്ച അയൽവാസി അറസ്റ്റില്‍

Web Desk |  
Published : Jan 02, 2018, 11:23 PM ISTUpdated : Oct 05, 2018, 02:44 AM IST
കാന്തല്ലൂരിൽ വീടു കുത്തിത്തുറന്ന് പണവും സ്വർണ്ണവും മോഷ്‍ടിച്ച അയൽവാസി അറസ്റ്റില്‍

Synopsis

മറയൂർ കാന്തല്ലൂരിൽ വീടു കുത്തിത്തുറന്ന് പണവും സ്വർണ്ണവും മോഷ്‍ടിച്ച അയൽവാസി ഉദുമൽപേട്ടയിൽ പിടിയിലായി. തെളിവെടുപ്പിൽ സ്വർണ്ണാഭരങ്ങൾ കണ്ടെടുത്തു.

എസ്‍സി കോളനിയിലെ തിരുമുഖന്ടെ വീട്ടിൽ നിന്നും 67000 രൂപയും ആറു പവൻ സ്വർണ്ണവുമാണ് മോഷ്‍ടിച്ചത്. വീട്ടുകാർ വട്ടവടയിലെ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. പ്രദേശത്തു നിന്ന് നിന്ന് കാണാതായ ഉടയോറെ ഉദുമൽപേട്ട സ്റ്റാന്ടിൽ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പണം മുഴുവൻ ചിലവാക്കിയതായി ഇയാൾ പറഞ്ഞു. ആഭരണങ്ങൾ പണയം വച്ചു.


പിൻവാതിൽ പൊളിച്ചാണ് വീടിനകത്ത് കടന്നത്. അലമാരയുടെ താക്കോൽ കിട്ടിയതോടെ കാര്യങ്ങൾ എളുപ്പമായി. തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കി കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്