കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പിടിയില്‍

Published : Aug 09, 2017, 10:26 PM ISTUpdated : Oct 05, 2018, 01:13 AM IST
കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പിടിയില്‍

Synopsis

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയില്‍. തൊടുപുഴ ഇടവെട്ടി സ്വദേശി സലീമാണ് മൂവാറ്റുപുഴ പോത്താനിക്കാടു പോലീസിന്‍റെ പിടിയിലായത്.  രാത്രികാല പട്രോളിംഗിനിടെ പെട്ടെന്നുളള നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.

കട്ടമ്പിടി പാറപ്പുഴ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലാണ് സലീം പോത്താനിക്കട് പോലീസിന്ടെ പിടിയിലായത്. രാത്രികാല പട്രോളിംഗിനിടെ താക്കോലുമായിരിക്കുന്ന ഒരു ബൈക്ക് ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു പോലീസ് നീക്കം. പരിശോധനയിൽ ബൈക്കിന്ടെ ബോക്സിൽ കാണപ്പെട്ട ചില്ലറ ക്ഷേത്രത്തിൽ നിന്നു മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ സമയം അതുവഴിവന്ന മത്സ്യക്കച്ചവടക്കാരൻ നൽകിയ സൂചനയെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് സലീം അറസ്റ്റിലായത്.

തൊടുപുഴ ഇടവെട്ടി കൊടിപ്പറമ്പിൽ സലീം മൂവ്വാറ്റുപുഴക്കു സമീപം വാടകക്കു സമീപിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസിന്‍റെ സഹായത്തോടെ പെരുമറ്റത്ത് നിന്ന് പിടികൂടിയ പ്രതിയെ മോഷണം നടന്ന ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച പുലർച്ചെ മോഷണത്തിന് ശേഷം മടങ്ങാനൊരുമ്പോൾ പോലീസ് സാന്നിദ്ധ്യമുണ്ടായതോടെ സലീം മുങ്ങുകയായിരുന്നു. പോലീസും ക്ഷേത്രക്കമ്മിറ്റിക്കാരും വിശ്വാസികളുമടങ്ങുന്നവർ മോഷ്ടാവിനായി പരിസരം മുഴുവൻ തിരയുമ്പോളായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.   

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ
സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ